Film News

‘തല്ലുമാല പാട്ട്’ എത്തി..! ഇപ്പോഴും രോമാഞ്ചം എന്ന് ആരാധകര്‍!!

നടന്‍ ടോവിനോ തോമസിന്റെ സിനിമാ കരിയറിലെ മറ്റൊരു ഹിറ്റ് സിനിമയായിരുന്നു തല്ലുമാല. സിനിമയും അതിലെ ഗാനങ്ങളും ആരാധകരെ ഏറെ ത്രസിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ തല്ലുമാല പാട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോ സോംഗ് ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനം യൂട്യൂബ് വഴി ഈ ഗാനം കണ്ടവരുടെ എണ്ണം ലക്ഷത്തിലേക്ക് അടുക്കുകയാണ്.. ഈ പാട്ട് കാണുമ്പോള്‍ ഇപ്പോഴും രോമാഞ്ചമാണ് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ച് പറയുന്നത്.

ഈ രംഗങ്ങളും പാട്ടും കേള്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചമാണ്. ഈ സീന്‍ ആണ് ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടവയില്‍ ഒന്ന് എന്നും ചിലര്‍ പറയുന്നു.. ചിത്രത്തില്‍ ടോവിനോയുടെ പ്രകടനത്തിനൊപ്പം തന്നെ ലുക്മാനെ കുറിച്ചും പ്രേക്ഷകര്‍ പ്രശംസിച്ച് പറയുന്നുണ്ട്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നായിരുന്നു തല്ലുമാലയുടെ രചന. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ

സിനിമ ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആയിരുന്നു നിര്‍മ്മിച്ചത്. കല്യാണി പ്രിയദര്‍ശന്‍ നായിക ആയി എത്തിയ സിനിമ 71.36 കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന സിനിമയിലെ തരംഗമായ ഗാനം മുഹ്‌സിന്‍ പരാരിയുടെ വരികളില്‍ പിറന്നതാണ്.

വിഷ്ണു വിജയ് ഈണമിട്ട ഗാനം ആലപിച്ചത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ, വിഷ്ണു വിജയ്‌യും എന്നിവര്‍ ചേര്‍ന്നാണ്. തീയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം, ഒടിടി റീലിസ് ആയും എത്തിയിരുന്നു.

Recent Posts

‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്’: എം എം മണി സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ!!

ഇക്കഴിഞ്ഞ ഡിസംബർ 2ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രമാണ് സൗദി വെള്ളക്ക.തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക'യാണ്…

2 mins ago

‘മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്’: നടി

അമലപോള്‍ പ്രധാന വേഷത്തിലെത്തിയ ടീച്ചര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജു പിള്ള. ടീച്ചര്‍ എന്ന സിനിമയിലെ…

1 hour ago

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

10 hours ago