Film News

‘തല്ലുമാല’, പാട്ടും കൂത്തുമായ് ഒരാഘോഷം…! സിനിമയെ കുറിച്ച് മധുപാല്‍!

ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയായ തല്ലുമാലയെ കുറിച്ച് നടനും സംവിധായകനും ആയ മധുപാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഈ സിനിമയെ കുറിച്ച് മധുപാല്‍ കുറിച്ചത്. പുതിയ കാലത്തിന്റെ അഭിരുചിയറിഞ്ഞു ചെയ്ത ഒരു സിനിമയാണ് തല്ലുമാല എന്നാണ് ഈ സിനിമയെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തല്ലുമാല മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെന്റ് ആയ ഒരു ചിത്രമാണ്.. എന്ന് കുറിച്ചാണ് അദ്ദേഹം പങ്കുവെച്ച ഈ സിനിമയെ കുറിച്ചുള്ള റിവ്യൂ ആരംഭിക്കുന്നത്.

നോണ്‍ ലിനിയര്‍ സിനിമ സ്വഭാവത്തിന്റെ ആരംഭത്തില്‍ തലപ്പാവ് ചെയ്തപ്പോള്‍ കണ്ട പ്രേക്ഷകര്‍ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്.. എന്ന് കൂടി അദ്ദേഹം ഈ സിനിമ കണ്ട ശേഷമുള്ള അനുഭവം പങ്കുവെച്ച് പറയുന്നു. വളരെ കൃത്യമായ ഒരു തിരക്കഥ തന്നെയാണ് ഈ സിനിമയുടെ അടിത്തറ എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഖാലിദ് റഹ്‌മാനും,മുഹ്‌സിന്‍ പരാരിയും, അഷ്റഫ് ഹംസയും കൂട്ടുകാരും തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ടോവിനോ തോമസ്, ലുക്ക്മാന്‍, ഷൈന്‍ ടോം ചാക്കോ, കല്യാണി, ബിനുപപ്പു എന്നിവരുടെ അഭിനയ മികവിനെ കുറിച്ചും അദ്ദേഹം എടുത്ത് പറയുന്നുണ്ട്.

എല്ലാവരുടേയും അഭിനയം സിനിമയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് എന്‍ഗേജ്ഡ് ആക്കി എന്നാണ് അദ്ദേഹം പറഞ്ഞത്. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കില്‍ തല്ലുമാല എന്ന ചിത്രം തീയറ്ററില്‍ തന്നെ പോയി കാണണം എന്നും അദ്ദേഹം അഭിപ്രായം അറിയിക്കുന്നു. ഒരു ആധുനിക നോവല്‍ പോലെ നരേഷനില്‍ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷം.

ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തില്‍ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക് ഈ നടന്‍ വിസ്മയങ്ങളുടെ പൂരം തീര്‍ക്കും എന്നാണ് ഈ സിനിമ കണ്ട് ടോവിനോയെ കുറിച്ച് അദ്ദേഹം കുറിയ്ക്കുന്നത്. ലുക്മാന്‍ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തില്‍ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു… എന്നും പറഞ്ഞ് ഈ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും മധുപാല്‍ അഭിനന്ദനങ്ങളും അറിയിക്കുന്നു.

Recent Posts

‘മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്’: നടി

അമലപോള്‍ പ്രധാന വേഷത്തിലെത്തിയ ടീച്ചര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജു പിള്ള. ടീച്ചര്‍ എന്ന സിനിമയിലെ…

15 mins ago

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

9 hours ago

പേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

ആരാധകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. ബിഗ് ബോസ് ഷോ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളിയും സീരിയല്‍ താരമായ ശ്രീനിഷും.…

10 hours ago