വിജയത്തിളക്കത്തില്‍ തങ്കം; മേക്കിംഗ് വീഡിയോ പുറത്തു വിട്ടു

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘തങ്കം’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന കഥയാണ്. മുത്ത്, കണ്ണന്‍ എന്നിവരുടെ ജീവിതത്തിലൂടെ മുന്നേറുന്ന സിനിമ ഒരു സമയത്തു പോലും ഇതൊരു സിനിമ ആണ് എന്ന് ഓര്‍മ്മിപ്പിക്കാത്ത വിധത്തില്‍ പ്രേക്ഷകരെ സിനിമയോടൊപ്പം കൊണ്ടുപോകുന്നുണ്ട്.

ചിത്രത്തില്‍ കണ്ണനായി വരുന്ന വിനീത് ശ്രീനിവാസന്‍, മുത്തായി വരുന്ന ബിജു മേനോന്‍, ജയന്ത് സഖല്‍ക്കറായെത്തുന്ന ഗിരീഷ് കുല്‍ക്കര്‍ണി, ബിജോയ് ആയെത്തുന്ന വിനീത് തട്ടില്‍ തുടങ്ങി ഓരോ അഭിനേതാക്കളും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Previous article‘ആദ്യാവസാനം പ്രേക്ഷകര്‍ തല തല്ലിച്ചിരിക്കുകയാണ് എന്ന റിവ്യൂ തള്ളാണ്’
Next articleമോഹന്‍ലാല്‍ ഇനി ജിം കെനി!! നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഭദ്രനും ഒന്നിക്കുന്നു