തണ്ണീർമത്തനിലെ ടീച്ചർ വിവാഹിതയായി…! കലക്കൻ വിവാഹ വീഡിയോ കാണാം

തണ്ണീർ മത്തൻ ദിനങ്ങൾ സിനിമയിൽ കൂടി ശ്രദ്ധ നേടിയ താരം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ പ്രവര്‍ത്തകനായ അനൂപ് ലാലാണ് വരന്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍…

തണ്ണീർ മത്തൻ ദിനങ്ങൾ സിനിമയിൽ കൂടി ശ്രദ്ധ നേടിയ താരം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ പ്രവര്‍ത്തകനായ അനൂപ് ലാലാണ് വരന്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു. ബിന്നി അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിൽ കൂടിയാണ് ഏറെ ശ്രദ്ധ നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ബിന്നി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.

ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായ സഖി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിന്നി അവതരിപ്പിച്ചത്. ഷൈജു കുറിപ്പ് നായകനായെത്തിയ ജനമൈത്രിയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കൊല്ലം സ്വദേശിയാണ് ബിന്നി റിങ്കി ബെഞ്ചമിന്‍. ഇപ്പോള്‍ താമസിക്കുന്നത് കൊച്ചിയിലാണ്. കൊല്ലം മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

തുടര്‍ന്ന് കോയമ്ബത്തൂര്‍ സിഎംഎസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ ബിഎ ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ എംഎ ബിരുദാനന്തര ബിരുദവും നേടി. മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സ് കൊച്ചിയില്‍ നിന്നും ബിന്നി കഥക് നൃത്തം അഭ്യസിച്ചിട്ടുണ്ട്