ജനത്തെ ചിരിപ്പിക്കുന്ന അയാളുടെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസ് എന്നാ റിയാലിറ്റി ഷോയിൽ കൂടി പ്രേക്ഷകർക്ക് പരിചിതനായി മാറിയ കലാകാരൻ ആണ് ജിനു കോട്ടയം. മികച്ച പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന്…

thanooja fb post

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസ് എന്നാ റിയാലിറ്റി ഷോയിൽ കൂടി പ്രേക്ഷകർക്ക് പരിചിതനായി മാറിയ കലാകാരൻ ആണ് ജിനു കോട്ടയം. മികച്ച പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ ആരാധകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ജിനുവിന്റെ ഭാര്യ തനൂജ. തനൂജയെയും മകളെയും ഉപേക്ഷിച്ച് ജിനു മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയും ആയ ഒരു യുവതിയുമായി ഒളിച്ചോടി പോയിരിക്കുകയാണ് എന്നാണ് തനൂജ തന്റെ ഫേസ്ബുക്കിൽ കൂടി പറഞ്ഞിരിക്കുന്നത്. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം എന്നും തനൂജ അഭ്യര്ഥിക്കുന്നുണ്ട്. തനൂജയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

‘കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം… ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍… ഞാനും ഒരു കലാകാരിയാണ്… എന്റെ മകള്‍ക്കും കലാവാസനയുണ്ട്… അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും… ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്… ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്…

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്… എന്തു ചെയ്യണമെന്നറിയില്ല… നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല… മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല… ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്… ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്… പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം… എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം… പ്രിയ സഹോദരങ്ങളേ,,, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം… എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക…