അമ്മയ്ക്ക് ശസ്ത്രക്രിയ! എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്ന് സൗഭാഗ്യ, എന്തുപറ്റിയെന്ന്് ആരാധകര്‍

ഏറെ ആരാധകരുള്ള താര കുടുംബമാണ് നടി താരാ കല്ല്യാണിന്റേത്. അമ്മയും മകളും ചെറുമകളുമെല്ലാം താരങ്ങളുമാണ്. എല്ലാവര്‍ക്കും നിരവധി ആരാധകരാണുള്ളത്. ഡാന്‍സറും അഭിനേത്രിയുമാണ് സുബ്ബലക്ഷ്മിയും മകള്‍ താരാകല്ല്യാണും, താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയും. ടിക് ടോക് വീഡിയോകളിലൂടെയും…

ഏറെ ആരാധകരുള്ള താര കുടുംബമാണ് നടി താരാ കല്ല്യാണിന്റേത്. അമ്മയും മകളും ചെറുമകളുമെല്ലാം താരങ്ങളുമാണ്. എല്ലാവര്‍ക്കും നിരവധി ആരാധകരാണുള്ളത്. ഡാന്‍സറും അഭിനേത്രിയുമാണ് സുബ്ബലക്ഷ്മിയും മകള്‍ താരാകല്ല്യാണും, താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയും.

ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയാളാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെ ആണ് സൗഭാഗ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. കുടുംബ വിശേഷങ്ങള്‍ എല്ലാം സൗഭാഗ്യ സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യയുടെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലിയ ഒരു കുടുംബത്തിന്റെ എല്ലാവിധ പ്രാര്‍ത്ഥനയും തങ്ങളുടെ ഒപ്പം ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് അറിയാം എന്നുമാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.

അതേസമയം അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തിയിട്ടുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല എന്നും ഞങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനകളും അമ്മയുടെ ഒപ്പം ഉണ്ട് എന്നുമാണ് ആരാധകര്‍ പറയുന്നത്.

അമ്മയ്ക്ക് മൈനര്‍ സര്‍ജറി ആയിരിക്കും എന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ഒന്നും സൗഭാഗ്യ പങ്കുവച്ചിട്ടില്ല. സുദര്‍ശനയെ എടുത്തു നില്‍ക്കുന്ന അമ്മയുടെ ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചിട്ടുള്ളത്. ആരാധകര്‍ എല്ലാം ആശംസകളും പ്രാര്‍ഥനകളും നേരുന്നുണ്ട്.