സര്‍പ്രൈസൊരുക്കി, പിറന്നാള്‍ ഒറ്റയ്ക്ക് ആഘോഷിച്ച് താര കല്യാണ്‍!!! ആശംസകളുമായി ആരാധകലോകം

നര്‍ത്തകി, അഭിനേത്രി എന്ന നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് താര കല്യാണ്‍. സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരം മിനിസ്‌ക്രീനിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സൗഭാഗ്യയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷം…

നര്‍ത്തകി, അഭിനേത്രി എന്ന നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് താര കല്യാണ്‍. സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരം മിനിസ്‌ക്രീനിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സൗഭാഗ്യയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷം പങ്കുവയ്ക്കാറുണ്ട്.

തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് യൂട്യൂബില്‍ താരത്തിന്റെ വീഡിയോകള്‍ പിന്തുടരുന്നത്. സ്വന്തം പിറന്നാള്‍ തനിച്ച് ആഘോഷിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
എന്റെയുള്ളിലെ എന്നെ തന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഈ പിറന്നാള്‍ ആഘോഷം എന്ന് പറഞ്ഞാണ് താര കല്യാണ്‍ വീഡിയോ ആരംഭിക്കുന്നത്.

സ്വന്തം പിറന്നാളിന് താര കല്യാണ്‍ തന്നെ സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ട്. അതിനായി താരം തലേ ദിവസം തന്നെ വേണ്ട സാധനങ്ങള്‍ എല്ലാം പോയി വാങ്ങി. താരയ്ക്ക് ഇഷ്ടപ്പെട്ട പൂക്കള്‍, കളിപ്പാട്ടങ്ങള്‍, ചോക്ലേറ്റ്സ്, കേക്ക് എല്ലാം വാങ്ങി വീട്ടില്‍ കൊണ്ടുവച്ചിട്ടാണ് താര ഉറങ്ങുന്നത്. രാവിലെ എഴുന്നേറ്റ് വന്ന് അതെല്ലാം കണ്ട് നടി സ്വയം സന്തോഷിക്കുന്നതാണ് വീഡിയോയില്‍.

അന്‍പതാം പിറന്നാളായിരുന്നു ഭര്‍ത്താവിനൊപ്പം അവസാനമായി ആഘോഷിച്ചത്. അദ്ദേഹത്തിന് പിറന്നാള്‍ പോലെയുള്ള എല്ലാ വിശേഷങ്ങളും ഒരു ആഘോഷം തന്നെയായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ താന്‍ രജ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും താര കല്യാണ്‍ പറയുന്നു. നിരവധി പേരാണ് താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്യുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്റെ ഡാന്‍സ് വിദ്യാര്‍ത്ഥികള്‍ ഒരുപാട് ആശംസകള്‍ അയക്കാറുണ്ടെന്നും താര പറയുന്നു.