തന്റെ ആദ്യചിത്രമായ ഓപ്പര്‍റേഷന്‍ ജാവയുലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇപ്പോഴിതാ സംവിധായകന്റെ രണ്ടാമത്തെ സിനിമയായ സൗദിവെള്ളക്ക കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആദ്യദിനം തന്നെ സിനിമയ്ക്ക ലഭിക്കുന്നത് മികച്ച അഭ്പ്രായമാണ്.ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
തനിക്ക് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്നുണ്ട്. എന്നാല്‍ മമ്മൂക്ക എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്ത് വച്ചിരിക്കുകയാണല്ലോ, അദ്ദേഹം ചെയ്യാത്ത കഥാപാത്രം ഏതാണ് ഉള്ളതെന്നും എല്ലാം തന്നെ പരീക്ഷിച്ച് കഴിഞ്ഞുവെന്നുമാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.എന്ത് പറഞ്ഞാണ് അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കേണ്ടതെന്ന് എന്നോ, അദ്ദേഹത്തെ എങ്ങനെയാണ് ഒരു കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യക്കുകയെന്നോ എനിക്ക് അറിയില്ലെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യണമെങ്കില്‍ അത്രയും പെര്‍ഫെക്ടായ കഥയും കഥാപാത്രവും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ പടം ചെയ്യുകയുള്ളു എന്നാണ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിരികികുന്നത്.അതേ സമയം 2022 ഏറ്റവും മികച്ച ചിത്രമാണ് സൗദിവെള്ളക്ക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…