ഞങ്ങളെ തേടി ആ സന്തോഷവും എത്തി; തന്റെ പുതിയ വിശേഷം പങ്കുവെച്ച് ഭ്രമണം നായിക

ലോക്ക്ഡൗൺ സമയത്ത് രഹസ്യമായി വിവാഹം ചെയ്ത വാർത്തയിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സ്വാതി നിത്യാനന്ദ്. ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഭ്രമണം സീരിയലില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം…

ലോക്ക്ഡൗൺ സമയത്ത് രഹസ്യമായി വിവാഹം ചെയ്ത വാർത്തയിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സ്വാതി നിത്യാനന്ദ്. ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഭ്രമണം സീരിയലില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. വിവാഹ ശേഷം സംഭവിച്ച പ്രശ്നങ്ങളെ കുറിച്ചും സോഷ്യൽ മീഡിയിൽ പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ജനിച്ച സ്വാതി ഇപ്പോൾ പാലക്കാടിന്റെ മകളായി മാറിയിരിക്കുകയാണ്. തന്റെ ആഗ്രഹത്തിൽ ഉള്ള പോലെ ഒരു പങ്കാളിയെ ആണ് തനിക്ക് ലഭിച്ചത് എന്നും സ്വാതി വ്യക്തമാക്കുന്നു.

swathy-nithyanad

വിവാഹ ശേഷം തന്നെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇരുവീട്ടുകാരും സംസാരിച്ച്‌ ധാരണയിലായതോടെ പരാതി പിന്‍വലിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അനന്തപുരിയില്‍ നിന്നും പാലക്കാട് എത്തിയതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച്‌ വാചാലയായും സ്വാതി എത്തിയിരുന്നു. താരം പങ്കുവെച്ച വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു സ്വാതി പുതിയ വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞത്.

swathy

 

വിവാഹവുമായി ബന്ധപ്പെട്ടു വീട്ടുകാരുമായിട്ടുള്ള പിണക്കം മാറിയോ എന്ന് ആരാധകർ ചോദിച്ച ചോദ്യത്തിന് സ്വാതി നൽകിയ മറുപടി എല്ലാം നേരെ ആയി എന്നാണ്. ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണ് ഞങ്ങളെ തേടി അച്ഛനും അമ്മയും എത്തി ഇതിലും വലിയ സന്തോഷം ഞങ്ങൾക്കില്ല എന്നും സ്വാതി പറയുന്നു, പ്രശ്‌നങ്ങളെല്ലാം മാറിയെന്നും ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണെന്നുമായിരുന്നു സ്വാതി പറഞ്ഞത്. മാതാപിതാക്കളുടെ ഫോട്ടോ ചോദിച്ചയാള്‍ക്കായി ചിത്രവും താരം നല്‍കിയിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് സ്വാതി പറഞ്ഞിരുന്നു. പഠനവും വിവാഹവും ഒരുമിച്ച്‌ കൊണ്ടുപോവാനുള്ള തീരുമാനമാണ്. പ്രിയതമനുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും സ്വാതി എത്താറുണ്ട്.