‘ആ വാർത്ത സത്യമല്ല’ ഇന്ദ്രജിത്ത് സുകുമാരൻ പറയുന്നു!!

ഇന്ദ്രജിത്ത് സുകുമാരൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നടൻ തന്നെയാണെന്നും. തിരക്കഥ പൂർത്തിയായി ഇന്ദ്രജിത്ത് മോഹൻലാലുമായി…

ഇന്ദ്രജിത്ത് സുകുമാരൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നടൻ തന്നെയാണെന്നും. തിരക്കഥ പൂർത്തിയായി ഇന്ദ്രജിത്ത് മോഹൻലാലുമായി ചർച്ച നടത്തി എന്നുമുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയത്.

പൃഥ്വിരാജിന് ശേഷം ഇന്ദ്രജിത്തും സംവിധാനത്തിലേക്ക് എത്തുന്ന എന്നറിഞ്ഞ സന്തോഷത്തിലായിരന്നു ആരാധകർ എന്നാൽ ആ വാർത്ത സത്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. ഒടിടി പ്ലേയോടായിരുന്നു താരം പ്രതികരണം അറിയിച്ചത്. നിലവിൽ ജീത്തു ജോസഫ് ചിത്രം ‘റാമിൽ’ ് മോഹൻലാലും ഇന്ദ്രജിത്തും ഒന്നിക്കുന്നുണ്ട്.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽഇന്ദ്രജിത്തും മോഹൻലാലും ഒരുമിച്ചെത്തിയിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഇന്ദ്രജിത്തും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേ സമയം ‘തീർപ്പ്’ ആയിരുന്നു ഇന്ദ്രജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
അനുരാധ ക്രൈം നമ്പർ 59/2019, തമിഴ് ചിത്രം മോഹൻദാസ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന ഇന്ദ്രജിത്തിന്റെ പുതിയ സിനിമകൾ