അർജുൻ അശോകന്റെ ‘തട്ടാശ്ശേരി കൂട്ടം’ നവംബറിൽ തിയറ്ററുകളിലേക്ക്

അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തട്ടാശ്ശേരി’ കൂട്ടം. ദിലീപിന്റെ സഹോദൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനായ സന്തോഷ്…

അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തട്ടാശ്ശേരി’ കൂട്ടം. ദിലീപിന്റെ സഹോദൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനം ആണ്.
സിനിമ നവംബറിൽ തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റിലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ദിലീപാണ്.

അർജുൻ അശോകനോടൊപ്പം ഗണപതി, അനീഷ്, സിദ്ധിഖ്, വിജയരാഘവൻ, അല്ലു അപ്പു, കോട്ടയം പ്രദീപ്, പ്രിയംവദ, ഷൈനി സാറ , ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങൾ.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. ദിലീപ് നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം കൂടീയാണ് ഇത്. മലർവാടി ആർട്സ് ക്ലബ് ആയിരുന്നു ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ സിനിമ.

രാജീവ് നായർ,സഖി എൽസ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര,ഞാൻ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ഏച്ചിക്കാനം തിരക്കഥ ഒരുക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക് .സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാൻസിലാവോസാണ്