നടന് ദിലീപിന്റെ അനുജന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശേരിക്കൂട്ടം. ഗ്രാന്‍ഡ് പ്രൊഡക്ക്ഷന്‍സി ന്റെ ബാനറില്‍ ദീലീപ് തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം നിര്‍മ്മിക്കുന്നത്. ജിയോ പി.വിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്.
അര്ജ്ജുന് അശോകനാണ് ചിത്രത്തില്‍ നായകനാകുന്നത്. തൊട്ടപ്പന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഈ ചിത്രത്തില്‍ ദിലീപ് ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടോ എന്ന സംശയം ആരാധകര്‍ കുറെ നാളായി ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സംവിധായകന് അനൂപ്.സിനിമയില്‍ ഉള്ള സസ്പെന്സുകള് അത് തീയേറ്ററില്‍ വരുമ്പോള്‍ തന്നെ പ്രേക്ഷകര്‍ കണ്ടറിയേണ്ടതാണെന്നാണ് അനൂപിന്റെ വിശദീകരണം. ദിലീപ് നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് തന്നെ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് ഈ സിനിമ മുഴുവന്‍ ചെയ്തിരിക്കുന്നതെന്നും അനൂപ് പറയുന്നു.
സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ജിതിന് സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വി. സാജന് എഡിറ്റിംഗ് നിര്വ്വഹിക്കുമ്പോള് സംഗീതവും പശ്ചാത്തല സംഗീതവും നിര്ര്വ്വഹിക്കുന്നത് ശരത്ചന്ദ്രന് ആറാണ്. ഗാനരചന നിവഹിച്ചിരിക്കുന്നത് കെ. ഹരി നാരായണനും രാജീവ് ഗോവിന്ദനും സഖി എല്‍സയും ചേര്‍ന്നാണ്. അജി കുറ്റിയാനിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദാണ് നിര്‍വ്വഹിക്കുന്നത്. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങില്‍ മീനാക്ഷി ക്യാമറ കണ്ണുകളുടെ പ്രധാന ആകര്‍ഷണമായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.…