‘തട്ടാശ്ശേരി കൂട്ടം’ റിലീസ് ദിനം സോഷ്യല്‍ ലോകത്ത് നിറഞ്ഞ് ലക്ഷ്മിപ്രിയ!!

ദിലീപിന്റെ അനുജന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘തട്ടാശ്ശേരി കൂട്ടം’. നവംബര്‍ 11 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അര്‍ജ്ജുന്‍ അശോകനടക്കം പുതുമുഖങ്ങളുമായി വെള്ളിത്തിരയിലെത്തിയ ചിത്രമാണിത്. സിനിമയുടെ റിലീസ് ദിവസത്തെ ആദ്യപ്രതികരണം എടുക്കുന്ന…

ദിലീപിന്റെ അനുജന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്
‘തട്ടാശ്ശേരി കൂട്ടം’. നവംബര്‍ 11 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
അര്‍ജ്ജുന്‍ അശോകനടക്കം പുതുമുഖങ്ങളുമായി വെള്ളിത്തിരയിലെത്തിയ ചിത്രമാണിത്. സിനിമയുടെ റിലീസ് ദിവസത്തെ ആദ്യപ്രതികരണം എടുക്കുന്ന വീഡിയോകളില്‍ പലതിലും നിറഞ്ഞു നിന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയ.

സംവിധായകനായ അനൂപ് പത്മനാഭന്റെ ഭാര്യയാണ് ലക്ഷ്മിപ്രിയ. തിയ്യേറ്റര്‍ പ്രതികരണങ്ങളിലെല്ലാം ക്യാമറകള്‍ക്ക് മുന്‍പില്‍ സിനിമയെക്കുറിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചു മടങ്ങുന്ന യുവതിയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്നും, നന്നായി വന്നിട്ടുണ്ടെന്നും പുഞ്ചിരി തൂകുന്ന മുഖത്തോടെ പ്രിയ മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു.

അനൂപിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് പ്രിയ. ഓണക്കാലത്തും, വിവാഹ വാര്‍ഷിക ദിനത്തിലും മാത്രമാണ് ഇവരെ കാണാന്‍ കഴിയാറ്. 2021ലെ ദിലീപിന്റെ പിറന്നാള്‍ ദിവസം അനൂപും പ്രിയയും മീനാക്ഷിയുമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സിനിമാ താരമല്ലെങ്കിലും താരസുന്ദരി തന്നെയാണ് പ്രിയയും.