Home Film News അമ്മയുടെ ശരീരം മാത്രമേ പോയിട്ടുള്ളൂ..! ഈ രംഗത്തില്‍ അവര്‍ ജീവിച്ചു..! കണ്ണ് നനയാതെ കാണാനാവില്ല..!

അമ്മയുടെ ശരീരം മാത്രമേ പോയിട്ടുള്ളൂ..! ഈ രംഗത്തില്‍ അവര്‍ ജീവിച്ചു..! കണ്ണ് നനയാതെ കാണാനാവില്ല..!

കെ.പി.എ.സി ലളിത എന്ന അതുല്യ പ്രതിഭയുടെ വിയോഗത്തോടെ സിനിമാ ലോകത്തെ മറ്റൊരു യുഗത്തിന് കൂടി അവസാനമായി… ഒരുപാട് വേഷങ്ങള്‍ ഇനിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ള ആഗ്രഹം ബാക്കി വെച്ചായിരുന്നു താരത്തിന്റെ മടക്കം.. കഥാപാത്രങ്ങളിലൂടെ പ്രിയപ്പെട്ട ലളിതാമ്മ ഇന്നും ആരാധകര്‍ക്കൊപ്പം തന്നെയുണ്ട്. സിനിമകളില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരം, പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന തട്ടീം മുട്ടീം എന്ന സീരിയലിലെ പ്രധാന ആകര്‍ഷണം തന്നെയായിരുന്നു…

പ്രേക്ഷകര്‍ക്ക് ചുറ്റുമുള്ള കുടുംബത്തിന്റെ തന്നെ കഥയാണ് തട്ടീം മുട്ടിം എന്ന പരമ്പരയില്‍ കാണിക്കുന്നത്. കഥാപാത്രങ്ങളിലെയും കഥയിലേയും റിയാലിറ്റി തന്നെയാണ് ഈ പരമ്പരയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്. കൃത്യമായ സ്‌ക്രിപ്റ്റില്ലാതെ തന്നെ ഡയലോഗുകള്‍ അവതരിപ്പിച്ച് ഫലിപ്പിക്കുന്ന ഈ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന കെപിഎസിയുടെ വിയോഗം ആ സീരിയലിനെ എങ്ങനെ ബാധിക്കും എന്നത് ആരാധകരുടെ മുന്നിലും ഒരു ചോദ്യ ചിഹ്നമായി മാറിയിരുന്നു.

ഇപ്പോഴിതാ പരമ്പരയുടെ പ്രമോ കണ്ടാണ് ആരാധകരുടെ കണ്ണില്‍ ഈറനണിയുന്നത്. തട്ടീം മുട്ടീം എന്ന സീരിയലിലെ അമ്മ കഥാപാത്രമായ കെപിഎസി മരണപ്പെട്ടത് തന്നെ ആയിട്ടാണ് എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. ലളിതയുടെ മരുമകളായി എത്തുന്ന മഞ്ജു പിള്ളയുടെ കഥാപാത്രം കെപിഎസി ലളിതയുടെ ഫോട്ടോയ്ക്ക് മുന്നില്‍ ദീപം തെളിയിക്കുന്നതും എല്ലാവരും ചേര്‍ന്ന് ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും എല്ലാം എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ രംഗത്തില്‍ അവരാരും അഭിനയിക്കുക അല്ലായിരുന്നു.. കണ്ണ് നനയാതെ ഇത് കാണാനാവില്ല എന്ന് തന്നെയാണ് വീഡിയോയ്ക്ക് അടിയില്‍ എല്ലാവരും കമന്റ് ചെയ്യുന്നത്. അമ്മ നമ്മളെ വിട്ടുപോയിട്ടില്ലെന്നും ശരീരം മാത്രമാണ് പോയത് എന്നും മോഹനവല്ലിയുടെ കഥാപാത്രം പറയുന്നുണ്ട്. ഇന്നും കെപിഎസി ലളിതയുടെ വിയോഗം മലയാളികള്‍ക്കും താങ്ങാന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version