മല ചവിട്ടാൻ പമ്പയിൽ എത്തിയ 10 യുവതികളെ പ്രായം നോക്കി പറഞ്ഞയച്ചു….

ശബരിമല ദര്‍ശനത്തിനായി പമ്ബയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതി പ്രവേശം അനുവദിക്കേണ്ടതില്ലെന്ന്…

The 10 young women sent to Pampa to walk the mountain

ശബരിമല ദര്‍ശനത്തിനായി പമ്ബയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതി പ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

The 10 young women sent to Pampa to walk the mountain

ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു. രാവിലെ 11 മണിയോടെയാണ് തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടാൻ തുടങ്ങിയത്. ഇതിനിടെയാണ് യുവതികളെ തിരിച്ചയച്ചത്. ആധാർ അടക്കമുള്ള രേഖകൾ പരിശോധിച്ച് ഇവർ 50 വയസ്സിനു മുകളിൽ ഉള്ളവരല്ലെന്ന് മനസ്സിലായതോടെ തിരിച്ചയക്കുകയായിരുന്നു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെപ്പറ്റിയും പ്രായ പരിധിയെക്കുറിച്ചും പൊലീസ് ഇവരെ അറിയിക്കുകയും ഇവർ സ്വമേധയാ തിരികെ പോവുകയുമായിരുന്നു. സംഘർഷങ്ങളും മറ്റും ഇവിടെ ഉണ്ടായില്ല. ഇവർ കോടതി ഉത്തരവ് അറിയാതെ വന്നവരാണെന്നാണ് വിവരം.

അമ്പതിനോടടുത്ത് പ്രായമുള്ള സ്ത്രീകളാണെങ്കിലും ഇവർക്ക് ശബരിമലയിലെ പ്രായപരിധിയെപ്പറ്റി കാര്യമായ വിവരം ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തങ്ങൾ ഇക്കാര്യങ്ങൾ അവരോട് സംസാരിച്ചുവെന്നും ഇപ്പോൾ മല കയറുന്നത് ഗുണകരമാവില്ലെന്നും പറഞ്ഞ് മനസ്സിലാക്കിയെന്നും പൊലീസ് പറയുന്നു. തുടർന്ന് ഇവർ

The 10 young women sent to Pampa to walk the mountain

മടങ്ങിപ്പോവുകയായിരുന്നു. വിധിക്ക് വ്യക്തത വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. തത്ക്കാലം യുവതീ പ്രവേശനമില്ലെന്ന സർക്കാർ നിലപാട് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചിരുന്നു. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ശബരിമല സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം പൊലീസ് പരിശോധിക്കുന്നുണ്ട്. പമ്ബയിലാണ് പ്രായ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച്‌ ഇവരുടെ പ്രായം ഉറപ്പിച്ച ശേഷമാണ് കാനനപാതയിലേക്ക് കടത്തി

The 10 young women sent to Pampa to walk the mountain

വിടുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച്‌ ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാലത്തിന് തുടക്കം കുറിക്കും. ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് ഇന്നലെ അറിയിച്ചിരുന്നു. പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും പത്തനതിട്ട പി ബി നൂഹ് വ്യക്തമാക്കി. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. അതോടൊപ്പം തന്നെ പമ്ബയിലെ പോലീസ് ചെക് പോസ്റ്റ് ഇത്തവണ ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹറ പറഞ്ഞ. പമ്ബയില്‍ തല്‍ക്കാലം ചെക് പോസ്റ്റ് വേണ്ടെന്നാണ് തീരുമാനം. പിന്നീട് കാര്യങ്ങള്‍ വിലയിരുത്തി മാറ്റം വേണമെങ്കില്‍ ആലോചിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.