ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് ബാല!

തന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല.ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി…

തന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല.ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.


ബാല ഏതാണ്ട് ഒരു മാസത്തോളം ആശുപത്രിയിൽ തുടരും. ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പ് ബാലയും എലിസബത്തും ആശുപത്രിയിൽ വെച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. വളരെയധികം ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് കരൾമാറ്റ ശസ്ത്രക്രിയയിലൂടെ താരം ആരോഗ്യം വീണ്ടെടുത്തു.

അതേ സമയം എലിസബത്തിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രത്തിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. ബാലയുടെ മുഖത്ത് ഇപ്പോൾ കാണുന്നത് അതിജീവനത്തിന്റെയും പ്രാർത്ഥനയുടെയും സന്തോഷമാണെന്നും ,വേഗത്തിൽ സുഖം പ്രാപിക്കുക, ബാല. നിങ്ങളുടെ അരികിൽ എലിസബത്തുണ്ടായത് നിങ്ങൾ ഭാഗ്യവാനാണ്. പ്രാർത്ഥനകൾ,വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ. നിങ്ങൾ ശക്തനാണ്, നിങ്ങൾ തിരികെ വരും എന്നിങ്ങനെ പോവുന്നു കമന്റുകൾ