നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ!!

നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ. ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്.

സർക്കാർ മുൻ എം പിയായ ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ  നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർസിസിയിലേയും വിദഗ്ധ ഡോക്ടർമാരടങ്ങുന്നതാണ് ഈ മെഡിക്കൽ ബോർഡ്. ആദ്യഘട്ടത്തിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാൽ ന്യുമോണിയ ബാധിച്ചതോടെ നില വഷളാവുകയും അണുബാധ വിട്ടുമാറതെ തുടരുകയാണ്.താരത്തിന് നേരത്തെ മൂന്ന് തവണ കോവിഡ് ബാധിച്ചിരുന്നു.

ദിവസങ്ങൾക്ക് മുന്നെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായ ഇന്നസെന്റിനെ രണ്ടാഴ്ച മുൻപാണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നേരത്ത് കാൻസറിനെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു താരം. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.

 

Previous articleഇന്നസെന്റിനെ അനുകരിച്ചു ദിലീപ്, കയ്യടിയോടു പ്രേക്ഷകർ
Next articleലൊക്കേഷനിലെ അപകടം മമ്മൂട്ടിയുടെ മുടന്തിന് കാരണം, പല്ലിശേരി