‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തിന് അഭിനന്ദനം’; പരിഹാസവുമായി പ്രകാശ് രാജ്

പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് കന്നട നടൻ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ്…

പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് കന്നട നടൻ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം തന്റെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് തന്നെ ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് ട്വീറ്റ് ചെയ്ത് നടൻ കമൽഹാസനും പ്രതികരിച്ചു.ഇന്ന് രാവിലെയാണ് പുതിയ പാർലമെന്റ് മന്ദിരം പൂജ ചെയ്ത് ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ചു തുടർന്ന് വിളക്ക് കൊളുത്തി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മന്ദിരത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചിരുന്നു. പിന്നീട് സർവ്വമത പ്രാർത്ഥനയും നടന്നിരുന്നു. മയിലിന്റെ ആകൃതിയിലാണ് പാർലമെൻറ് മന്ദിരത്തിന്റെ രൂപഘടന.899 ദിവസങ്ങളാണ് പാർലമെൻറ് മന്ദിരം നിർമ്മാണത്തിന് എടുത്തത്.21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമാണിള്ളത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ച് ചടങ്ങിൽ നിന്നും വിട്ടു നിന്നു.