അട്ടപ്പാടിയിലെ ഊരുകളില്‍ സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാളത്തിലെ മികച്ച നടൻ മാത്രമല്ല മികച്ചൊരു സമൂഹിക പ്രവർത്തകൻ കൂടിയാണ് നടൻ സുരേഷ് ഗോപി. നമുക്ക് എല്ലാം അറിയുന്ന കാര്യമാണ് എന്നും ദുരിതമനുഭവിക്കുന്ന ജനതയാണ് അട്ടപ്പാടിയിലെ ഗോത്ര ഊരുകളിലുള്ളവരെന്ന്. അടുത്തുള്ള ആശുപത്രിയിലെത്താൻ പോലും ഏറെ പ്രയാസപ്പെടുന്നവരാണ് ഇവിടെയുള്ളവർ.

അട്ടപ്പാടി നിവാസികൾക്ക് വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. മുൻ എം പി കൂടിയായ സുരേഷ് ഗോപി അട്ടപ്പാടിയിലെ എട്ട് ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകളാണ് സഹായമായി നൽകിയിരിക്കുന്നത്. പ്രത്യേകം രൂപകൽപന ചെയ്ത സ്ട്രക്ച്ചറുകളാണ് ഇവ. നേരത്തെയും അട്ടപ്പാടിയിൽ നിരവധി സഹായങ്ങൾ സുരേഷ് ഗോപി ചെയ്ത് കൊടുത്തിട്ടുണ്ട്.

അതേസമയം സുരേഷ് ഗോപിയുടെ അസ്സാന്നിധ്യത്തിൽ ബിജെപി മുൻ വക്താവായ സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയത്. മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇവിടെ മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ പുതപ്പിലും മുളം തണ്ടിലുമേറ്റിയാണ് രോഗികളെ ആളുകൾ എപ്പോഴും ആശുപത്രിയിലെത്തിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നടൻ സഹായവുമായെത്തിയത്.

Previous articleഅമ്മയുടെ ആഗ്രഹമായ എന്റെ വിവാഹം നടക്കാതെ പോയത് ആ കാരണങ്ങൾ കൊണ്ട് ഇടവേള ബാബു 
Next articleവിക്രം സിനിമയിലെ ‘റോളക്‌സ്’ ആദ്യം ചെയ്യേണ്ടിയുന്നത് സൂര്യയായിരുന്നില്ല!!