ഓർമ്മക്കുറവുണ്ട്, സെറ്റിൽ വച്ച് ഡയലോഗുകൾ മറന്നു പോവുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് ഭാനുപ്രിയ

നടി ഭാനുപ്രിയ അറിയാത്ത മലയാളികൾ ഉണ്ടാവില്ല, ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു ഭാനുപ്രിയ. അഭിനേത്രി മാത്രമല്ല, കുച്ചിപ്പുടി നർത്തകിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഭാനുപ്രിയ. തമിഴ്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളിലായി ഏതാണ്ട് 155 ഓളം…

നടി ഭാനുപ്രിയ അറിയാത്ത മലയാളികൾ ഉണ്ടാവില്ല, ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു ഭാനുപ്രിയ. അഭിനേത്രി മാത്രമല്ല, കുച്ചിപ്പുടി നർത്തകിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഭാനുപ്രിയ. തമിഴ്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളിലായി ഏതാണ്ട് 155 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻറെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭാനുപ്രിയ.

 

ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഈ അടുത്തായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഇതു തനിക്ക് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഭാനുപ്രിയ വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടു വർഷം മുൻപാണ് തന്റെ ഭർത്താവ് മരിക്കുന്നത്. അതിനു ശേഷമാണ് എനിക്ക് കാര്യങ്ങൾ ഓർത്തെടുക്കാൻ പോലും ബുദ്ധിമുട്ട് നേരിടുകയാണ്. ഷൂട്ടിംഗ് സമയത്ത് കാര്യങ്ങൾ ഓർത്തെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഡയലോഗ് പോലും ഞാൻ മറന്നു.


തെലുങ്ക് യുട്യൂബ് ചാനലായ ‘തെലുങ്ക് വണിന്’ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തനിക്ക് ലളിത ജീവിതം നയിക്കാനാണ് ഇഷ്ടമെന്നും കൂടാതെ വീട്ടിലിരുന്ന് സമയം ചെലവഴിക്കാനും വായിക്കാനും പാട്ട് കേൾക്കാനും ജോലികൾ ചെയ്യാനും ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും അഭിമുഖത്തിൽ ഭാനുപ്രിയ പറയുന്നുണ്ട്. അഭിനയ ഭാനുപ്രിയയുടെ ഏകമകളാണ്. ലണ്ടനിലെ ലോഫ്‌ബോ സർവകലാശാലയിൽ നാച്ചുറൽ സയൻസ് വിദ്യാർഥിനിയാണ് അഭിനയ