പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക് ബച്ചൻ 1976 ഫെബ്രുവരി 5 ന് അഭിനേതാക്കളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകനായി മുംബൈയിലാണ് ജനിച്ചത്. റെഫ്യൂജി എന്ന യുദ്ധ ചിത്രത്തിലൂടെ അഭിഷേക് ബച്ചൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ഇപ്പോളിതാ അഭിഷേകിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് ഭാര്യയും നടിയുമായ ഐശ്വര്യ റായ്. പിറന്നാൾ സ്‌നേഹം… ഇന്നും എന്നേക്കും- എന്നാണ് അഭിഷേക് ബച്ചന്റെ ചിത്രത്തോടൊപ്പം ഐശ്വര്യ ഇൻസ്റ്റഗ്രമിൽ കുറിച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.2007ലാണ്  അഭിഷേകും ഐശ്വര്യയും തമ്മിൽ വിവാഹിതരാകുന്നത്. ഇവർക്ക് ആരാധ്യ എന്നാരു മകളുണ്ട്.

പിതാവ് അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, സുനിൽ ഷെട്ടി തുടങ്ങിയവരും അഭിഷേകിന് ആശംസകൾ നേർന്നെത്തിയിരുന്നു. ആർ ബാൽക്കിയുടെ ഘൂമർ ,സ്ലൈസ് ഓഫ് ലൈഫ് എന്നീ ചിത്രങ്ങളാണ് അഭിഷേകിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.ബ്രീത്ത്: ഇൻ ടു ദ ഷാഡോസിന്റെ രണ്ടാം സീസണിലാണ് അഭിഷേക് ഒടുവിൽ അഭിനയിച്ചിരിക്കുന്നത്.

Previous articleആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..
Next articleഒരു പക്ഷേ പത്താന്റെ രണ്ടാം ഭാഗം സംഭവിച്ചേക്കാം സംവിധായകൻ സിദ്ധാർഥ് ആനന്ദ്