താരപ്പൊലിമയിൽ ബേബി ഷവർ ആഘോഷമാക്കി ആലിയ ഭട്ട്

ബോളിവുഡ് സൂപ്പർ താര ദമ്പതികളായ ആലിയഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിൽ ആലിയ തന്റെ ബേബി ഷവർ ഗംഭീരമായി ആഘോഷിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന…

ബോളിവുഡ് സൂപ്പർ താര ദമ്പതികളായ ആലിയഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിൽ ആലിയ തന്റെ ബേബി ഷവർ ഗംഭീരമായി ആഘോഷിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.


താരത്തിൻറെ സഹോദരി ഷഹീൻ ഭട്ട്, സുഹൃത്തുക്കളായ ഋഷിക മോഗെ,അനുഷ്‌ക, എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഞ്ഞ നിറത്തിലുള്ള മനോഹരമായ സൽവാറാണ് ആലിയ ധരിച്ചിരുന്നത്.ചടങ്ങിൽ താരത്തിൻറെ അച്ഛൻ മഹേഷ് ഭട്ട്, നീതു കപൂർ,കരിഷ്മ കപൂർ,പൂജ ഭട്ട്, റിദ്ധിമ കപൂർ, സംവിധായകൻ അയാൻ മുഖർജി തുടങ്ങിയവർ പങ്കെടുത്തു.

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയഭട്ടും രൺബീർ കപൂറും വിവാഹിതരായത്. ലളിതാമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം തങ്ങൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണെന്നും ഇരുവരും അറിയിക്കുകയായിരുന്നു