അൽഫോൻസ് പുത്രനോ.. അതാരാ?’; റിലീസിന് തിയേറ്ററിലേക്ക് വാ,അപ്പോൾ മനസിലാകും ഞാൻ ആരാണെന്ന് സംവിധായകന്റെ മറുപടി വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ പ്രതികരണങ്ങളും അൽഫോൻസ് പുത്രൻ നടത്താറുണ്ട്. തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്കും മറുപടി നൽകാറുണ്ട് അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ പ്രതികരണങ്ങളും അൽഫോൻസ് പുത്രൻ നടത്താറുണ്ട്. തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്കും മറുപടി നൽകാറുണ്ട് അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


പൃഥ്വിരാജ് നയൻതാര കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമായ ‘ഗോൾഡി’ന്റെ പോസ്റ്റർ അൽഫോൻസ് പുത്രൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ അൽഫോൻസ് പുത്രനോ.. അതാരാ?’ എന്നൊരാൾ കമന്റ് ചെയ്തിട്ടുണ്ട് ഇതിനാണ് അൽഫോൻസ് പുത്രൻ മറുപടിയുമായി എത്തിയത്. ‘എന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ തീയേറ്ററിലേക്ക് വാ. അപ്പോൾ മനസിലാകും ഞാനാരാണെന്ന്’ എന്നതായിരുന്ന അൽഫോൻസിന്റെ മറുപടി.

സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന തന്നെ ഈ മറുപടി വൈറലായിമാറി. കൂടാതെ സംവിധായകന്റെ മറുപടിയുടെ ചിത്രീകരിച്ച് രസകരങ്ങളായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന ഗോൾഡ് ഡിസംബർ ഒന്നിനാണ് പ്രദർശനത്തിനെത്തുന്നത്.ലാലു അലക്സ്, ജഗദീഷ്, ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, അജ്മൽ അമീർ, പ്രേം കുമാർ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണമല്ലിക സുകുമാരൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ