നേരം 2, പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത് ‘ഗോൾഡ് ‘ എന്നാണ്; നെഗറ്റീവ് റിവ്യൂകളോട് അൽഫോൻസ് പുത്രൻ

പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ അൽഫോൺസ് പുത്രൻ ഒരുക്കിയ പുതിയ സിനിമയാണ് ‘ ഗോൾഡ് ‘. സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുക അൽഫോൺസ് പുത്രൻ.നെഗറ്റീവ് റിവ്യൂ എഴുതുന്നവർക്ക് നന്ദിയെന്നും നേരം 2,…

പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ അൽഫോൺസ് പുത്രൻ ഒരുക്കിയ പുതിയ സിനിമയാണ് ‘ ഗോൾഡ് ‘. സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുക അൽഫോൺസ് പുത്രൻ.നെഗറ്റീവ് റിവ്യൂ എഴുതുന്നവർക്ക് നന്ദിയെന്നും നേരം 2, പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത് ‘ഗോൾഡ്’ എന്നാണ അൽഫോൺസ് പറഞ്ഞിരിക്കുന്നത്. അൽഫോൺസ് പുത്രൻ ഫേസ് ബുക്കിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്.

‘ഗോൾഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം കൊറേ കുശുമ്പും, പുച്ഛവും, തേപ്പും, എല്ലാം എന്നെ കുറിച്ചും എന്റഎ സിനിമയെ കുറിച്ചും കേൾ്ക്കാം,അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്ക്. ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം, കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി,കുറഞ്ഞു…എന്ന് പറഞ്ഞാൽ ചായുണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വയേൽ വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗമില്ല.

നേരം 2, പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത് ‘ ഗോൾഡ് ‘ എന്നാണ്. ഞാനും ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനൊ ചെയ്തതല്ല ഈ സിനിമ.ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
NOTE : ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു.ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് കാരണം ഞാനും ഗോൾഡ് എന്ന ചിത്രം ആദ്യമായിട്ടാണ് എടുക്കുന്നത് നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ”സംവിധായകൻ കുറിച്ചത് ഇങ്ങനെയാണ്.