ഒന്നായിട്ട് ഒരു വർഷം; ചിത്രം പങ്കുവെച്ച് അമൃതയും ഗോപി സുന്ദറും!!

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അതുപോലെ തന്നെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അമൃതയും ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരെയും അനുകൂലിച്ചും…

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അതുപോലെ തന്നെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അമൃതയും ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു.ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും ഒരുമിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്.

ഇരുവരുംവിവാഹിതരായിട്ട് ഒരുവർഷം ആയതുമായി ബന്ധപ്പെട്ടാണ് പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വച്ചുള്ളതാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോ. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

2022 മെയ്യിൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ആദ്യ ഫോട്ടോ പുറത്തുവന്നത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ.ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ അമൃത സുരേഷിന്റെ ആദ്യ ഭർത്താവ് നടൻ ബാലയാണ്. ഇതിൽ ഇവർക്കൊരു മകളണ്ട്