അനിഖ വിക്രമന്റേത് പ്രശസ്തിക്ക് വേണ്ടിയുള്ള വ്യാജ ആരോപണം;വെളിപ്പെടുത്തലുമായി മുൻ കാമുകൻ അനൂപ് പിള്ള

ദിവസങ്ങൾക്ക് മുൻപാണ് മുൻ കാമുകൻ അനൂപ് പിള്ളയിൽ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നെന്ന ആരോപണവുമായി യുവനടി അനിഖ വിക്രമൻ രംഗത്തെത്തിയത്. ശാരീരിക പീഡനമേറ്റതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് അനിഖ അനൂപ്…

ദിവസങ്ങൾക്ക് മുൻപാണ് മുൻ കാമുകൻ അനൂപ് പിള്ളയിൽ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നെന്ന ആരോപണവുമായി യുവനടി അനിഖ വിക്രമൻ രംഗത്തെത്തിയത്. ശാരീരിക പീഡനമേറ്റതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് അനിഖ അനൂപ് പിള്ളയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.

ഇപ്പോഴിതാ അനിഖയുടെ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ കാമുകനായ അനൂപ് പിള്ള. നേരത്തെ അനിഖ പങ്കുവച്ച ചിത്രങ്ങളിലെ പല മുറിവുകളും നടി സ്വയം സൃഷ്ടിച്ചതാണെന്നും താനാണ് ഉപദ്രവിക്കപ്പെട്ടതെന്നും അനൂപ് പിള്ള ആരോപിക്കുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അനൂപ് പിള്ള ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അനിഖ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളുമായി എത്തിയതെന്നും 2016 മുതലുള്ള ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും രണ്ട് വർഷത്തോളം ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും അനൂപ് പിള്ള പറയുന്നുണ്ട്. അനിഖയിക്ക് വേണ്ടി ആൽബം നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും എന്നാൽ അത് വേണ്ടത്ര വിജയിച്ചില്ല.അതിനേ ശേഷം നടി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു എന്നുമാണ് അനൂപ് പിള്ള പറയുന്നത്. പിന്നീട് പലപ്പോഴായി ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അനിഖ ശമിച്ചിരുന്നു. എന്നാൽ പണത്തിനും സ്വന്തം നിലനിൽപ്പിനും വേണ്ടിയാണ് അവൾ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോൾ ഞാൻ പിൻമാറുകയായിരുന്നുവെന്നും അനൂപ് പിള്ള വ്യക്തമാക്കി.