ഷാരൂഖ് ഖാന്റെ ഫുൾ ഓൺ ആക്ഷൻ, ദീപിക ഞെട്ടിച്ചു; പത്താൻ ബ്ലോക്ക്ബസ്റ്ററെന്ന് സംവിധായകൻ അറ്റ്‌ലി

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ നായകനായി ഒരു സിനിമ റിലീസിനെത്തുന്നത്. അതിനാൽ തന്നെ സിനിമയ്ക്ക് അതി ഗംഭിര വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം പ്രതീക്ഷകൾക്ക്…

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ നായകനായി ഒരു സിനിമ റിലീസിനെത്തുന്നത്. അതിനാൽ തന്നെ സിനിമയ്ക്ക് അതി ഗംഭിര വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല എന്നു തന്നെയാണ് ആരാധകർ പറയുന്നത്. വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും ഷാരൂഖ് ചിത്രത്തെ ബാധിച്ചിട്ടില്ല.

ഇപ്പോഴിതാ സിനിമ കണ്ടതിന് പിന്നാലെ പത്താൻ ടീമിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അറ്റ്‌ലി. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ അറ്റ്‌ലി കുറിച്ചത് ഇങ്ങനെയാണ്. ”വിസ്മയിപ്പിക്കുന്ന ആക്ഷനുമായെത്തിയ ശുദ്ധമായ സ്‌റ്റൈലിഷ് എന്റർടെയ്നർ ആണ് പത്താൻ. ഷാരൂഖ് ഖാൻ സാർ താങ്കളുടെ ഫുൾ ഓൺ ആക്ഷൻ കാണുന്നത് വളരെ സന്തോഷമായി, ദീപിക പദുക്കോൺ ഞെട്ടിപ്പിച്ചു. ജോൺ എബ്രഹാം മാരകമായിരുന്നു. സിദ്ദാർഥ് ആനന്ദിന്റെ(സംവിധായകൻ) പ്രചോദനാത്മകമായ മഹത്തായ ഈ സിനിമ ഇഷ്ടപ്പെട്ടു. ആദിത്യ ചോപ്ര സാർ(നിർമാതാവ്) മികച്ച ബ്ലോക്ക്ബസ്റ്ററിന് അഭിനന്ദനങ്ങൾ”.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ആക്ഷൻ ത്രില്ലർ ചിത്രമാണ്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.അതേ സമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ റീലീനിസ് ഒരുങ്ങുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്.