ബാലയെ കാണാൻ അമൃതയും പാപ്പുവും ആശുപത്രിയിലെത്തി!

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തിക എത്തി. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ബാലയെ കാണാൻ അമൃതയോടൊപ്പം അമ്മയും സഹോദരി…

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തിക എത്തി. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ബാലയെ കാണാൻ അമൃതയോടൊപ്പം അമ്മയും സഹോദരി അഭിരാമി സുരേഷും ഒപ്പമുണ്ടായിരുന്നു. ബാലയുടെ ആഗ്രഹ പ്രകാരമാണ് മകളെ ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം നടന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല. കരൾ മാറ്റ ശസ്ത്രക്രിയയുടെ സാധ്യതകൾ തേടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.


ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ബോധരഹിതനാവുകയും ഉടൻ തന്നെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചുവെന്നും നിർമ്മാതാവ് എൻഎം ബാദുഷ അറിയിച്ചു