‘ഭീഷ്‌മ’യിലെ ഒരു പഞ്ച് ഡയലോഗ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച മേഴ്‌സി ജോർജ് ആരാണെന്നറിയാമോ!!

മലയാളി പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു ‘ഭീഷ്മപർവ്വം’. ചിത്രത്തിലെ മൈക്കിളപ്പനെ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു, ചിത്രത്തിൽ മൈക്കിളപ്പനെ പോലും ഞെട്ടിച്ചു കൊണ്ട് ഒരു പഞ്ച് ഡയലോഗ് പറഞ്ഞ മേഴ്‌സി ജോർജ് എന്ന നടിയെ ഇന്ന് പ്രേഷകർക്കു സുപരിചിതയാണ്. ‘മൈക്കിള് നിനക്കും ഇതുപോലെ ഒരെണ്ണം വാങ്ങിക്കൂടെ പത്തു സെക്കന്റിൽ പണിതീരും’എന്ന് തോക്കു ചൂണ്ടി കൊണ്ട് മമ്മൂട്ടിയുട കൂട്ടുകാരിയുടെ ‘അമ്മ വേഷത്തിൽ ആയിരുന്നു മേഴ്‌സി ജോർജിന്റെ അഭിനയം.

എന്നാൽ ഈ സിനിമക്കു ശേഷം പ്രേഷകർക്കു സംശയം ആയിരുന്നു ആരാണ് ഈ നടിയെന്നു,  എന്നാൽ  മേഴ്‌സി സിനിമയുമായി  ബന്ധപെട്ടു ഒരു വെക്തി തന്നെയാണ്, നടി സുമ ജയറാമിന്റെ ‘അമ്മ കൂടിയാണ് മേഴ്‌സി ജോർജ്. കൂടാതെ  മേഴ്‌സിയുടെ മരുമകനും കൂടിയാണ് സംവിധായകൻ അൻവർ റഷീദ്. ഈ അടുത്തിടക്ക്  മിനി സ്ക്രീനിലെ  ഫ്ളവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണം എന്ന പ്രോഗ്രാമിൽ സുമ ജയറാമിനോടൊപ്പം മത്സരിക്കാൻ എത്തിയപ്പോളാണ് ഈ നടിയെ കുറിച്ച്   കൂടുതൽ  പ്രേഷകർക്കു മനസിലായതു.


തന്റെ പപ്പയുടെ മരണശേഷം ഒരുപാടു ബുദ്ധിമുട്ടകൾ അനുഭവിച്ചു ,അതിനു ശേഷം അഭിനയത്തിലേക്കു വന്നതിനു ശേഷം ആണ് തങ്ങളുടെ ജീവിതത്തിന് തന്നെ അർഥം ഉണ്ടായത് സുമ ജയ്‌റാം പറയുന്നു. ഈ അടുത്തിടക്കാണ് തങ്ങൾക്കു ഇരട്ട കുട്ടികൾ ഉണ്ടായ സന്തോഷ വാർത്തയും സുമ പങ്കു വെച്ചത്.

Previous article‘റോഷാക്ക്’ പൂര്‍ത്തിയായി…! മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരം ആരാണെന്നോ?
Next articleസിവിക്ക് ചന്ദ്രനെതിരെ മീടു!!! ‘വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് ,നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തിന് പ്രലോഭിപ്പിച്ചു’! പരാതിയുമായി യുവ കവയിത്രി