‘ ആരെ വിവാഹം കഴിക്കണമെന്നത് ദില്‍ഷക്ക് തീരുമാനിക്കാം, പക്ഷേ നടന്ന സംഭവങ്ങളിലൊക്കെ പങ്കില്ലേ?’; ആരാധകര്‍ ചോദിക്കുന്നു

ബിഗ് ബോസ് സീസണ്‍ 4 അവസാനിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ആരാധകരുടെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് പിന്നാലെയാണ് ആരാധകര്‍. മത്സരാര്‍ത്ഥികളാകട്ടെ തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. പേളി മാണിയ്ക്കും ശ്രീനിഷിനും…

ബിഗ് ബോസ് സീസണ്‍ 4 അവസാനിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ആരാധകരുടെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് പിന്നാലെയാണ് ആരാധകര്‍. മത്സരാര്‍ത്ഥികളാകട്ടെ തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. പേളി മാണിയ്ക്കും ശ്രീനിഷിനും ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയ ജോഡികളെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നാലാം സീസണില്‍ ദില്‍ഷയും റോബിനും വിവാഹം കഴിച്ചേക്കും എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ റോബിനോട് നോ എന്ന് പറഞ്ഞിരിക്കുകയാണ് ദില്‍ഷ.

മത്സരം അവസാനിച്ചതോടെ വിവാഹത്തെക്കുറിച്ച് ആരാധകര്‍ ദില്‍ഷയോട് ചോദിച്ചിരുന്നു. എന്നാല്‍ റോബിനുമായി സംസാരിച്ച് ഒരു തീരുമാനം പറയാമെന്നാണ് ദില്‍ഷ പറഞ്ഞത്. കൂടാതെ ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം ദില്‍ഷ മറുപടി നല്‍കിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദില്‍ഷ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇപ്പോള്‍ റോബിനോട് നോ പറഞ്ഞതോടെ ദില്‍ഷയെ കുറ്റപ്പെടുത്തിയും ആരാധകര്‍ എത്തിയിട്ടുണ്ട്. ദില്‍ഷ ഇത്രയും വൈകി കാര്യങ്ങള്‍ പറയുന്നതിന് പകരം നേരത്തെ ആവാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

ആരെ വിവാഹം കഴിക്കണം, കഴിക്കണ്ട എന്നതൊക്കെ ദില്‍ഷയുടെ മാത്രം തീരുമാനമാണെന്ന് പറയുന്ന ആരാധകര്‍ അതിനെ തങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ‘പുറത്തു നിന്ന് കളി കണ്ടു വന്ന റിയാസ് പറഞ്ഞപ്പോഴാ, ആ വീട്ടില്‍ ഉണ്ടായിരുന്ന മറ്റു സ്ത്രീകള്‍ പറഞ്ഞപ്പഴോ ദില്‍ഷ ബ്ലെസ്ലിയുമായി കുറച്ച് ഡിസ്റ്റന്‍സ് ഇട്ടിരുന്നേല്‍ ആര്‍മി ഫൈറ്റ് ഇത്രയും വഷളാവില്ലായിരുന്നു’. എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

‘ദില്‍ഷയ്ക്ക് ബ്ലെസ്ലി തൊടുമ്പോഴൊക്കെ ‘നോ’ പറഞ്ഞൂടെ എന്ന് ആരാധകര്‍ ചോദിച്ച് തുടങ്ങുന്നിടം മുതലാണ് താരത്തിന് ഡീഗ്രേഡിങ്ങ് വരാന്‍ തുടങ്ങിയത്. ദില്‍ഷ കരുതും പോലെ റോബിന്‍ ആര്‍മിയും ബ്ലെസ്ലി ആര്‍മിയും തമ്മിലുള്ള തല്ലിലല്ല ദില്‍ഷക്ക് ഡീഗ്രേഡിങ് തുടങ്ങിയതെന്നും ആരാധകര്‍ പറയുന്നുണ്ട്. അവസാന സമയത്ത് ബ്ലെസ്ലിയുടെ ബ്രദര്‍ ദില്‍ഷക്കെതിരെ പറഞ്ഞ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ഡോ. റോബിനെ പ്രകോപിപ്പിച്ചതും അതൊരു റോബിന്‍ -ബ്ലെസ്ലി ഫാന്‍സ് വഴക്കായി മാറുന്നതും. ഇതോടെ വോട്ടിംഗ് മാറി മറിയുകയും ദില്‍ഷ ജയിക്കുകയും ചെയ്തു’ എന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

എല്ലാം ഫാന്‍സിന്റെ തലയില്‍ കെട്ടി വച്ചു ഞാനും എന്റെ വീട്ടുകാരും നല്ലവരാണെന്ന ദില്‍ഷയുടെ രീതി ശരിയല്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. റോബിന്‍ -ദില്‍ഷ വിവാഹത്തിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയത് റോബിനല്ലെന്നും ദില്‍ഷയുടെ വീട്ടുകാര്‍ ആയിരുന്നെന്നും പറയുന്ന ആരാധകര്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് പിന്നില്‍ ദില്‍ഷക്കും ചെറിയൊരു പങ്കില്ലേയെന്നും ചോദിക്കുന്നു.