ഫെബ്രുവരിയിൽ ദളപതി 67 പ്രഖ്യാപനം ഉണ്ടാകും: ലോകേഷ് കനകരാജ്

‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’. ഇതുവരെ സിനിമയുടെ യാതൊരു ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും ദളപതി 67ന് ലഭിക്കുന്ന ഹൈപ്പ് ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയയിൽ ദളപതി 67നെ കുറിച്ച ചർച്ചകൾ സജീവമാണ്. സിനിമയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഇതാ


ഈ വരുന്ന ഫെബ്രുവരി 3 ന് റിലീസ് ചെയ്യുന്ന സുന്ദീപ് കിഷന്റെ മൈക്കിളിന്റെ ഒരു പ്രൊമോഷണൽ പരിപാടിയിൽ ലോകേഷ് കനകരാജ് ദളപതി 67 നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ലോകേഷ് കനകരാജ് അറിയിച്ചത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വിജയ് ചിത്രം വാരിശിന്റെ റിലീസിന് ശേഷമേ ദളപതി 67 നെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.

വിജയ് ദളപതി 67ൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാാണ് എത്തുകയെന്നും സിനിമയുടെ ചിത്രീകരണം കൂടുതലും നടക്കുക കാശ്മീരിലായിരിക്കും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരിക്കും എന്നാണ് കോളിവുഡിൽ നിന്ന് കേൾക്കുന്നത്.

 

Previous articleമറ്റുഭാഷകളിലും മികച്ച പ്രതികരണം;മാളികപ്പുറം 100 കോടി ക്ലബിലേക്കോ?
Next article വർഷപഴക്കമുള്ള ഡയറിയുമായി  ബാബു ആന്റണിയോട് പിഷാരടി, അന്ന് താങ്കൾ ആണ് എന്റെ രക്ഷകനായി എത്തിയത്