ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ‘ഇരട്ട’ യുടെ  സംവിധായകൻ 

ജോജു ജോർജ് നായകൻ ആകുന്ന ‘ഇരട്ട’ എന്ന ചിത്രത്തിന്റെ സംവിധായകൻ  രോഹിത് എം ജി കൃഷ്ണൻ ഇനിയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ്സ് ആയ  റെഡ് ചില്ലീസ് ആണ് സംവിധയകനെ…

ജോജു ജോർജ് നായകൻ ആകുന്ന ‘ഇരട്ട’ എന്ന ചിത്രത്തിന്റെ സംവിധായകൻ  രോഹിത് എം ജി കൃഷ്ണൻ ഇനിയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ്സ് ആയ  റെഡ് ചില്ലീസ് ആണ് സംവിധയകനെ തേടി ഇപ്പോൾ എത്തിയിരിക്കുന്നത്. ഇരട്ടയുടെ തിരകഥ കൃത്തും രോഹിത് തന്നെ ആയിരുന്നു, ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്.

ഒരു ബോളിവുഡ് ചിത്രത്തിന് തിരകഥ എഴുതാൻ വേണ്ടിയാണ് ഷാരുഖ് ഖാൻ പ്രൊഡക്ഷൻസ് ആയ റെഡ് ചില്ലീസ് തന്റെ അടുത്ത് എത്തിയതെന്നും സംവിധായകൻ രോഹിത് മനോരമയോടുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി. അവരുമായുള ഒരു ഔദ്യഗിക കൂടിക്കാഴ്ച്ച ഇതിനോടകം കഴിഞ്ഞു. അവർ സന്തോഷത്തിലാണ് തിരികെ പോയത്. ഇപ്പോൾ ഞാൻ അതിനായുള്ള തയ്യറെടുപ്പിലാണ് രോഹിത് പറയുന്നു.

ഇതൊരു ഡയറക്റ്റ് ബോളിവുഡ് റിലീസ്  ആയിരിക്കും. ഇപ്പോൾ ഞാൻ അവർക്കുവേണ്ടിയുള്ള തിരക്കഥയുടെ പണിപ്പുരയിൽ ആണ് രോഹിത് പറയുന്നു, രോഹിത് സംവിധാനവും തിരക്കഥയും ചെയ്യ്ത ഇരട്ട എന്ന ഹിറ്റ് ചിത്രം തീയറ്ററുകളിൽ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇതിൽ ജോജു ജോർജ്ജ് മിന്നുന്ന പ്രകടനം ആണ് കാഴ്ച്ച വെച്ചതും എന്നും പറയുന്നു. അതുപോലെ ചിത്രത്തിന്റെ സംവിധായകനായ രോഹിത്തിനും ഇപ്പോൾ ഇരട്ട സന്തോഷത്തിലാണ്.