സിബിഐ ഓഫീസറായി കന്നഡ അരങ്ങേറ്റത്തിന് ഒരുങ്ങി ഫഹദ് ഫാസിൽ

തെന്നിന്ത്യയുടെ പ്രിയതാരമായി മാറികൊണ്ടിരിക്കുകയാണ് മലയാളി താരം ഫഹദ് ഫാസിൽ. തെലുങ്ക് ചിത്രം പുഷ്പയും തമിഴ് ചിത്രം വിക്രവുമൊക്കെ ഫഹദ് ഫാസിൽ കരിയർ ഗ്രാഫ് ഉയർത്തുകയാണ് ചെയ്തത്. ഈ രണ്ടു സിനിമകളിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ…

തെന്നിന്ത്യയുടെ പ്രിയതാരമായി മാറികൊണ്ടിരിക്കുകയാണ് മലയാളി താരം ഫഹദ് ഫാസിൽ. തെലുങ്ക് ചിത്രം പുഷ്പയും തമിഴ് ചിത്രം വിക്രവുമൊക്കെ ഫഹദ് ഫാസിൽ കരിയർ ഗ്രാഫ് ഉയർത്തുകയാണ് ചെയ്തത്. ഈ രണ്ടു സിനിമകളിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു ഫഹദ് ഫാസിൽ.


ഇപ്പോഴിതാ തമിഴിനും തെലുങ്കിലും ശേഷം സാൻഡിൽവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിൻറെ കന്നഡ അരങ്ങേറ്റം ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ്. സംവിധായകൻ പ്രശാന്ത് നീൽ തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ്.

ഹൊംബാളെ ഫിലിംസ് ഒരുക്കുന്ന ആദ്യ മലയാള ചിത്രം ധൂമത്തിലും ഫഹദ് ഫാസിലാണ് നായകൻ. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് നേരത്തെ പൂർത്തിയാക്കിയിരുന്നു. പുതിയ സിനിമയിൽ ഫഹദ് അവതരിപ്പിക്കുക ഒരു സിബിഐ ഉദ്യോഗസ്ഥനായാണ്. ആക്ഷൻ ചിത്രത്തിൻറെ അടുത്ത ഷെഡ്യൂൾ ഫെബ്രുവരിയിൽ ആരംഭിക്കും.ബംഗളൂരുവും മംഗളൂരുവുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ.പാൻ ഇന്ത്യൻ ചിത്രമായായിരിക്കും ഈ സിനിമ പ്രദർശനത്തിനെത്തുക