August 7, 2020, 2:42 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

മാമാങ്കത്തിന്റെ വ്യാജ പ്രചാരണം നടത്തിയ സംവിധായകൻ സജീവ് പിള്ളയടക്കം എട്ടു പേർക്കെതിരെ പോലീസ് കേസ്

director sajeev pilla

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ഡിസംബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. റിലീസിനോടനുബന്ധിച്ച് മമ്മൂട്ടി ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ ആസുത്രീതമായി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹനിര്‍മ്മാതാവ് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മാമാങ്കത്തിന്റെ ആദ്യത്തെ സംവിധായകന്‍ സജീവ് പിളള

director sajeev pilla

അടക്കമുളളവര്‍ ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാതാവ് എത്തിയിരുന്നത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് പരാതി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സിനിമയെ തകര്‍ക്കാന്‍ മുന്‍സംവിധായകന്‍ സജീവ് പിളളയും മറ്റുളളവരും ശ്രമിക്കുന്നുണ്ടെന്നാണ് സഹനിര്‍മ്മാതാവ് ആരോപിച്ചിരുന്നത്. ഇപ്പോഴിതാ വ്യാജപ്രചാരണം നടത്തി എന്ന നിര്‍മ്മാതാവിന്റെ

director sajeev pilla

പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മാമാങ്കത്തിന്റെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിളളയടക്കം ഏട്ട് പേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിതുര പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്നാരോപിച്ചാണ് കേസ്. സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന അടക്കം നടന്നെന്ന പരാതിയില്‍ ആണ് കേസ്. ഗൂഢാലോചന കുറ്റം ചുമത്തി സജീവ് പിളളയടക്കമുളള ഏട്ട് പേര്‍ക്കെതിരെ കേസ് എടുക്കാനാണ് സാധ്യത.

director sajeev pilla

 

സജീവ് പിളളയുടെ സംവിധാനത്തില്‍ 13 കോടിയില്‍പരം രൂപയുടെ നഷ്ടം നിര്‍മ്മാതാവിന് സംഭവിച്ചതായി നേരത്തെ സഹനിര്‍മ്മാതാവ് പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് 21.75 ലക്ഷം രൂപ നല്‍കി സജീവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ അടക്കം സജീവും മറ്റു ചിലരും ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് പരാതി. ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്തതാണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പോലീസ് അന്വേഷിക്കേണ്ടതുണ്ട്. 55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുളളത്.

Related posts

തമരടിക്കണ കാലമായെടി തീയാമേ പാട്ടിനു ചുവടു വെച്ച് മമ്മൂട്ടി, ഷൈലോക്ക് Second Teaser പുറത്ത്

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി ഭർത്താവും പ്രശസ്തൻ എന്നിട്ടും സുറുമി തിരഞ്ഞെടുത്ത ജീവിതം ഇങ്ങനെ

WebDesk4

വിദേശത്തും കേരളത്തിലുമായി ന്യൂ ഇയർ ആഘോഷിച്ച് താരങ്ങൾ!! താരങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ കാണാം

WebDesk4

തന്റെ ആരാധകന്റെ ആഗ്രഹം നിറവേറ്റി മമ്മൂട്ടി, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമായ സന്തോഷത്തിൽ ആരിഫ്

WebDesk4

എല്ലായിടവും എനിക്ക് ഡാൻസ് സ്കൂളുകൾ ഉള്ളത് കൊണ്ട് ഇത് ഞാൻ കൃഷ്ണപ്രഭയെ ഏൽപ്പിക്കുന്നു – മമ്മൂട്ടി

WebDesk4
Don`t copy text!