ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

മോഹന്‍ലാലിനെ ഒന്ന് നേരിട്ട് കാണുക, പറ്റുമെങ്കില്‍ ഒരു സെല്‍ഫി എടുക്കുക എന്നത് ഏതൊരു മലയാളികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. യുവതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ സെല്‍ഫി എടുക്കുന്നതും പരിചയപ്പെടുന്നതും എല്ലാം വലിയ വാര്‍ത്തയാകാറുള്ള വിഷയമാണ്. മലയാളികളുടെ…

The fan received a kiss of love and Lalaten, the video went viral

മോഹന്‍ലാലിനെ ഒന്ന് നേരിട്ട് കാണുക, പറ്റുമെങ്കില്‍ ഒരു സെല്‍ഫി എടുക്കുക എന്നത് ഏതൊരു മലയാളികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. യുവതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ സെല്‍ഫി എടുക്കുന്നതും പരിചയപ്പെടുന്നതും എല്ലാം വലിയ വാര്‍ത്തയാകാറുള്ള വിഷയമാണ്. മലയാളികളുടെ അഭിമാനകരമായ മോഹന്‍ലാലിനൊപ്പം ആരാധകര്‍ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന വീഡിയോയും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ഷെഡ്യൂള്‍ ബ്രേക്കില്‍ അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ന്യൂസിലന്‍ഡില്‍ എത്തിയപ്പോള്‍ അവിടെ ഉള്ള മലയാളി ആരാധകര്‍ മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. കുടുംബസമേതം എത്തിയ നിരവധി മോഹന്‍ലാല്‍ ആരാധകര്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുകയും വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

അക്കൂട്ടത്തില്‍ കുടുംബസമേതം എത്തിയ ഒരു മോഹന്‍ലാല്‍ ആരാധിക അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷം ഒരു ഉമ്മ തന്നോട്ടെ എന്നെ അനുവാദം ചോദിക്കുകയുണ്ടായി. ഒരു മടിയും കൂടാതെ ശരിയെന്ന് സമ്മതം മൂളുകയും ആരാധികയുടെ സ്നേഹചുംബനം മോഹന്‍ലാല്‍ ഏറ്റുവാങ്ങുകയും ചെയ്തു. താര ജാഡകളൊന്നും കൂടാതെ ഒരു സാധാരണക്കാരനായി തന്റെ ആരാധകരോട് പെരുമാറിയ മോഹന്‍ലാലിന്റെ എളിമയെ ആരാധകര്‍ പുകഴ്ത്തുകയാണ്.
മോഹന്‍ലാല്‍ ആരാധിക കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും, അദ്ദേഹത്തെ ചുംബിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് വൈറലായിരിക്കുന്നത്.

നിലവില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ ലാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രം ക്രിസ്മസിന് റിലീസ് എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഷൂട്ടിംഗ് ജോലികള്‍ നീണ്ടു പോയതിനെ തുടര്‍ന്ന് ഈ ചിത്രത്തിന് റിലീസിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ റിലീസിങ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വീഡിയോ കാണാം …