ആഗോള റിലീസിനൊരുങ്ങി പ്രഭാസിന്റെ ‘സലാർ’ ഒപ്പം ഇംഗ്ലീഷ് പതിപ്പും!

പ്രശാന്ത് നീൽ സംവിധാനം പുതിയ ചിത്രമാണ് ‘സലാർ’. പ്രഭാസ് നായകനായി എത്തുന്ന സിനിമ പാൻ ഇന്ത്യൻ റിലീസ് എത്തും എന്നാണ് കരുതിയത് എന്നാൻ ചിത്രം അതിലും വലിയ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ട്.…

പ്രശാന്ത് നീൽ സംവിധാനം പുതിയ ചിത്രമാണ് ‘സലാർ’. പ്രഭാസ് നായകനായി എത്തുന്ന സിനിമ പാൻ ഇന്ത്യൻ റിലീസ് എത്തും എന്നാണ് കരുതിയത് എന്നാൻ ചിത്രം അതിലും വലിയ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യൻ ഭാഷാ പതിപ്പുകൾക്കൊപ്പം സലാറിൻറെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് സലാർ. ചിത്രത്തിൽ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരദരാജ മന്നാർ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിൻറെ പേര്.ശ്രുതി ഹാസൻ, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകൻ പ്രശാന്ത് നീലിൻറേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഛായാഗ്രഹണം ഭുവൻ ഗൗഡ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, സംഗീതം രവി ബസ്‌രൂർ, ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രഭാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന് സിനിമയ്ക്കായി കാത്തിരിക്കുകയാണ ആരാധകർ