ആദ്യ ഭാര്യ പിണങ്ങി വിദേശത്തേക്ക്, പിന്നീട് മറ്റൊരു വിവാഹം ഒടുവിൽ സംഭവിച്ചത്

ഭർത്താവിനെ കിട്ടാൻ വനിതാ കമ്മീഷൻ അകാലത്തിലെത്തിപ്പെട്ട ഭാര്യമാർ തമ്മിൽ പൊരിഞ്ഞ അടി. മികച്ചും നാടകീയ രംഗങ്ങളാണ് അകാലത്തിൽ അരങ്ങേറിയത്. ഭർത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ പരാതിക്കാരി എതിർ കക്ഷിയെ പരസ്യമായി തല്ലിയതോടെ വാദി പ്രതിയായി.…

ഭർത്താവിനെ കിട്ടാൻ വനിതാ കമ്മീഷൻ അകാലത്തിലെത്തിപ്പെട്ട ഭാര്യമാർ തമ്മിൽ പൊരിഞ്ഞ അടി. മികച്ചും നാടകീയ രംഗങ്ങളാണ് അകാലത്തിൽ അരങ്ങേറിയത്. ഭർത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ പരാതിക്കാരി എതിർ കക്ഷിയെ പരസ്യമായി തല്ലിയതോടെ വാദി പ്രതിയായി. അടിയേറ്റ എതിർ കക്ഷി നിലത്തു വീണു. ഉടനെ പോലീസ് സ്ഥലത്ത് എത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കടക്കൽ സ്വദേശിയുടെ ഭാര്യമാർ ആണ് പരാധിക്കരിയും എതിർ കക്ഷിയും. 42 വർഷം മുൻപാണ് കടക്കൽ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്.
പിന്നീട് ഇവർ തമ്മിൽ പിണങ്ങുകയും ആദ്യ ഭാര്യ വിദേശത്ത് പോവുകയും ചെയ്തു.ഇതിനുശേഷം ഇയാൾ 2 കുട്ടികളുടെ അമ്മയായ സ്ത്രീയെ വിവാഹം ചെയ്തു. 23 വർഷം മുൻപായിരുന്നു ആ വിവാഹം. കുടുംബവുമായി ജീവിക്കുന്നതിനിടെ വിദേശത്തുനിന്നും മടങ്ങിയെത്തിയ ഭാര്യ ഭർത്താവിനെ തനിക്ക് വേണമെന്ന് ആവിശ്യപ്പെടുകയായിരുന്നു. ഭർത്താവിനെ പിടിച്ച് വെച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആദ്യ  ഭാര്യ കടയ്ക്കൽ പോലീസ് സ്റ്റേഷനിലും വനിതാ പോലീസിലും പരാതി നൽകി. അകാലത്തിൽ അടിപിടി കൂടിയ ഇവരെ തല്ലു കേസിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പല തരത്തിലുള്ള അനുനയ ശ്രെമങ്ങളും നടത്തിയെങ്കിലും ഭാര്യമാർ വഴങ്ങിയില്ല. മാസത്തിൽ 15 ദിവസം ആദ്യ ഭാര്യക്കൊപ്പവും തുടർന്നുള്ള 15 ദിവസം രണ്ടാം ഭാര്യയ്‌ക്കൊപ്പവും ഭർത്താവ് നിൽക്കട്ടെ എന്ന് പോലീസുകാർ പറഞ്ഞുവെങ്കിലും ഭാര്യമാർ വഴങ്ങിയില്ല. ഇതേതുടർന്ന് വനിതാ കമ്മീഷന്റെ അടുത്ത അദാലത്തിൽ ഭർത്താവും മക്കളും ഹാജരാകാൻ നോട്ടീസ് നൽകുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.