ദിശ കാരുണ്യ കേന്ദ്രത്തിലെ അന്തേവാസിയും നാടോടിയും ആയ മഹാലക്ഷ്മി വിവാഹിതയായി

നാടോടി പെണ്‍കുട്ടിയുടെ വിവാഹം നടത്തി കാരുണ്യാ ട്രസ്റ്റ്. മന്ത്രിയും എംപിയും അടക്കം പ്രമുഖര്‍ വിവാഹത്തില്‍ വധു വരന്‍മാര്‍ക്ക് മംഗളാശംസകള്‍ നേരാന്‍ എത്തിയത്. ഇതോടെ 21-ാം മത്തെ വിവാഹത്തിനാണ് പാണാവളളി ദിശ കാരുണ്യ കേന്ദ്രം കാര്‍മ്മികത്വം…

mahalekshmi's-wedding3

നാടോടി പെണ്‍കുട്ടിയുടെ വിവാഹം നടത്തി കാരുണ്യാ ട്രസ്റ്റ്. മന്ത്രിയും എംപിയും അടക്കം പ്രമുഖര്‍ വിവാഹത്തില്‍ വധു വരന്‍മാര്‍ക്ക് മംഗളാശംസകള്‍ നേരാന്‍ എത്തിയത്. ഇതോടെ 21-ാം മത്തെ വിവാഹത്തിനാണ് പാണാവളളി ദിശ കാരുണ്യ കേന്ദ്രം കാര്‍മ്മികത്വം വഹിച്ചത്. അടൂര്‍ സ്വദേശികളായ ബാലകൃഷ്ണന്റെയും കവിതയുടെയും മകളാണ് മഹാലക്ഷ്മി. ആറ് വര്‍ഷമായി ദിശയിലാണ് താമസം. തൈക്കാട്ടുശേരി കുട്ടഞ്ചാല്‍ വിശ്വംഭരന്റെയും ആനന്ദവല്ലിയുടെയും മകന്‍ മഹേഷാണ് മഹാലക്ഷ്മിക്ക് താലി ചാര്‍ത്തിയത്.

mahalekshmi's-wedding3

ചേര്‍ത്തല വയലാര്‍ കളവം കോടം ശ്രീശക്തീശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികന്‍ ഗോപന്‍ ശാന്തി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു. ദിശ കാരുണ്യ കേന്ദ്രം സെക്രട്ടറി മിര്‍സാദ് പാണ്ടവത്താണ് കന്യാദാനം നിര്‍വ്വഹിച്ചത്. മന്ത്രി പി. തിലോത്തമന്‍, അഡ്വ.എ.എം. ആരിഫ് എം.പി, ദിശ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സലിം ചെറുകാട്, സെക്രട്ടറി മിര്‍സാദ് പാണ്ടവത്ത്, കമ്മിറ്റി അംഗം ഷെജീന സലീം, മാനേജര്‍മാരായ സീന മിര്‍സാദ്, സഫിയ ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

mahalekshmi's marriege photo1

 

തൈക്കാട്ടുശ്ശേരി കുട്ടഞ്ചാല്‍ വിശ്വാംഭരന്റെയും ആനന്ദവല്ലിയുടെയും മകന്‍ മഹേഷാണ് മഹാലക്ഷ്മിയുടെ കഴുത്തി താലി ചാര്‍ത്തിയത്. ചേര്‍ത്തല വയലാര്‍ കളവം കോടം ശ്രീശക്തീശ്വര ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികന്‍ ഗോപന്‍ ശാന്തി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു. ദിശ കാരുണ്യ കേന്ദ്രം സെക്രട്ടറി മിര്‍സാദ് പാണ്ടവത്താണ് കന്യാദാനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ക്ഷേത്രാങ്കണത്തില്‍ പ്രത്യേക സദ്യയും ഒരുക്കിയിരുന്നു.