സ്കൂളിൽ പോവുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി അവൻ കാണിച്ച ചെറ്റത്തരം, ഇവനെയൊക്കെ എന്താണ് ചെയ്യുക

സ്കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് മയനാട് സ്വദേശി സജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈക്കിളിൽ വരികയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തിയ സജീഷ് തടഞ്ഞുനിർത്തി സംസാരിക്കുകയും മൊബൈലിൽ ഉണ്ടായിരുന്ന…

സ്കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് മയനാട് സ്വദേശി സജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈക്കിളിൽ വരികയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തിയ സജീഷ് തടഞ്ഞുനിർത്തി സംസാരിക്കുകയും മൊബൈലിൽ ഉണ്ടായിരുന്ന നഗ്‌ന ചിത്രങ്ങൾ കാണിക്കുകയുമായിരുന്നു.

കോഴിക്കോട് നരിക്കുഴിപുള്ളാരുളിൽ തിങ്കളാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം സൈക്കിളിൽ സ്കൂൾ യൂണിഫോമിൽ കടയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി  സംസാരിക്കുകയും മൊബൈലിലെ ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി ഉടൻ തന്നെ പോലീസിനെ സമീപിച്ചു. ഇവരുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി സമീപത്തുള്ള കെട്ടിടത്തിന്റെ CCTV ദൃശ്യങ്ങൾ പരിശോധിച്ച് ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് പോലീസ് സജീഷിനെ കസ്റ്റഡിയിൽ എടുത്തു . ഇയാൾ പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.