News

വിവാഹ ആഘോഷത്തിനിടയ്ക്ക് നൃത്തം നിര്‍ത്തിയ നര്‍ത്തകിക്ക് നേരെ അതിഥി വെടിയുതിര്‍ത്തു, നർത്തകിയുടെ നില ഗുരുതരാവസ്ഥയിൽ

guest fired on dancer

വിവാഹ പരിപാടിയില്‍ നൃത്തം നിര്‍ത്തിയതിന് നര്‍ത്തകിക്ക് നേരെ അതിഥി വെടിയുതിര്‍ത്തു. ലക്നൗവിലാണ് സംഭവം. മുഖത്ത് വെടിയേറ്റ് അത്യാസന്നനിലയിലായ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.സമീപത്ത് നിന്നും ഒരു യുവതി പകര്‍ത്തിയ സംഭവത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൃത്തസംഘത്തിലെ മറ്റൊരാള്‍ക്കൊപ്പം സ്റ്റേജില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ മുഖത്താണ് വെടിയേറ്റത്. നൃത്തസംഘത്തിന്റെ കൂടെയുണ്ടായിരുന്ന 22 കാരിയായ ഹിനയ്ക്കാണ് മുഖത്ത് വെടിയേറ്റത്. ഉത്തര്‍പ്രദേശിലെ തിക്ര ഗ്രാമത്തില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം.

നര്‍ത്തകര്‍ നൃത്തം അവസാനിപ്പിച്ച്‌ നില്‍ക്കുമ്ബോള്‍ മദ്യലഹരിയില്‍ ഒരാള്‍ വെടിവെയ്ക്കുമെന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് സീധീര്‍ ഭയ്യാ നിങ്ങള്‍ വെടിവെയ്ക്കൂ എന്നുള്ള മറ്റൊരാളുടെ മറുപടിയും കേള്‍ക്കാം. ഇയാള്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുന്നതും the-guest-fired-on-the-dancerപെണ്‍കുട്ടി മുഖം പൊത്തി താഴേയ്ക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.ഡിസംബര്‍ ഒന്നിന് സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹചടങ്ങിലാണ് സംഭവം നടന്നത്. ഗ്രാമത്തലവന്റെ കുടുംബാംഗമാണ് വെടിവെച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച്‌ ഞായറാഴ്ച വരന്റെ മറ്റൊരമ്മാവന്‍ യുവാവിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. വരന്റെ അമ്മാവന്‍മാരായ മിഥിലേഷ്, അഖിലേഷ് എന്നിവരും സ്റ്റേജില്‍ ഉണ്ടായിരുന്നു.

ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഡാന്‍സ് നിര്‍ത്തിയപ്പോള്‍ സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ഒരാള്‍ പറയുന്നത് കേള്‍ക്കാം. പെട്ടെന്ന് യുവതി വെടിയേറ്റ് വീഴുന്നതും, ​എന്താണ് സംഭവിച്ചതെന്ന് അറിയാതെ അതിഥികള്‍ പകച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. ഗ്രാമത്തലവന്റെ കുടുംബാംഗങ്ങളിലൊരാളാണ് യുവതിയ്ക്ക് നേരെ നിറയൊഴിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

guest fired on dancer

‘പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കുറ്റവാളിയെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അങ്കിത് മിത്തല്‍ പറഞ്ഞു. വിവാഹത്തില്‍ ഹിനയ്‌ക്കൊപ്പം നൃത്തം ചെയ്ത നൈന സംഭവത്തെക്കുറിച്ച്‌ പറയുന്നത് ഇങ്ങനെ: “ഞങ്ങള്‍ നൃത്തം ചെയ്യുമ്ബോള്‍ സംഗീതം പെട്ടെന്ന് നിര്‍ത്തി. ആ മനുഷ്യന്‍ ഞങ്ങളെ വെടിവച്ചു. അവള്‍ എന്റെ അരികില്‍ നില്‍ക്കുകയായിരുന്നു, താടിയെല്ലിന് വെടിയേറ്റു. സമാനമായ ഒരു സംഭവം 2016 ല്‍ പഞ്ചാബിലെ ബതിന്ദയില്‍ നടന്നിരുന്നു. വിവാഹപാര്‍ട്ടിയില്‍ ഗര്‍ഭിണിയായ 25 കാരിയായ കുല്‍വീന്ദര്‍ കൗര്‍ എന്ന നര്‍ത്തകി കൊല്ലപ്പെട്ടു. സ്റ്റേജില്‍ പ്രകടനം നടത്തുന്നതിനിടെ വയറ്റില്‍ വെടിയേല്‍ക്കുകയായിരുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Trending

To Top
Don`t copy text!