ഹൻസിക മോട്‌വാനി വിവാഹിതയായി

ചലച്ചിത്ര താരം ഹൻസിക മോട്‌വാനിയും സുഹൃത്ത് സൊഹേൽ കതുരിയയും വിവാഹിതരായി. ജയ്പുരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ച് ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം നടന്നത്. നടിയുടെസുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. താരത്തിന്റെ മെഹന്ദിയുടെയും…

ചലച്ചിത്ര താരം ഹൻസിക മോട്‌വാനിയും സുഹൃത്ത് സൊഹേൽ കതുരിയയും വിവാഹിതരായി. ജയ്പുരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ച് ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം നടന്നത്. നടിയുടെസുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. താരത്തിന്റെ മെഹന്ദിയുടെയും സംഗീതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ചടങ്ങുകൾക്ക് വേണ്ടി ഹൻസിക മോട്‌വാനിയും കുടുംബവും മുംബൈയിൽ നിന്നും ജയ്പുരിലേത്ത വന്നിരുന്നു.വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുന്നോടിയായി ഹൻസിക മോട്‌വാനിയും സൊഹേൽ കതുരിയയും മുംബൈയിൽ മാതാ കി ചൗക്കി സംഘടിപ്പിച്ചിരുന്നു. ഹൻസികയും സുഹൈലും രണ്ടു വർഷമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് ഇവരുടെ വിവാഹത്തിലെത്തിയിരിക്കുന്നത്.

സുഹൈൽ കതുരിയ പാരിസിലെ ഈഫൽ ഗോപുരത്തിന്റെ മുൻപിൽ വച്ച് വിവാഹാഭ്യർഥന നടത്തുന്ന ചിത്രം നേരത്തെ ഹൻസിക നേരത്തെ പങ്കുവച്ചിരുന്നു.ഹൃത്വിക് റോഷന്റെ കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഹൻസികഹൻസിക മോട്‌വാനി സിനിമ രംഗത്തെത്തിയത്. അല്ലു അർജുന്റെ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹൻസിക നായികയായി അരങ്ങേറിയത്.തമിഴിലും തെലുങ്കിലും സജീവമാണ് ഹൻസിക മോട്‌വാനി