Malayalam Article

ഇറ്റലിക്കാരി നവ്യ പെറ്റമ്മയെ തേടുന്നു, നിലവിളി ഏറ്റെടുത്ത് മലയാളികൾ

35 വർഷം മുൻപ് തന്നെ കോഴിക്കോട്ടുള്ള അനാഥമന്ദിരത്തിൽ ഏൽപ്പിച്ച് എവിടേക്കോ മറഞ്ഞ അമ്മയെ തേടുകയാണ് ഇറ്റലിയൻ പൗരയായ നവ്യ. അമ്മയെ ഒരുനോക്ക് കാണണം അമ്മ മോശം അവസ്ഥയിലാണെങ്കിൽ അമ്മയെ നല്ലപോലെ സംരക്ഷിക്കണം. കാരണം ആ അമ്മ കാരണം എനിക്ക് നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. 9 വർഷം മുൻപ് അമ്മയെ തേടി ഭർത്താവിനൊപ്പം കേരളത്തിൽ എത്തി അവസാനം നിരാശയായി മടങ്ങേണ്ടി വന്നു. എന്നാൽ അമ്മയെ കണ്ടെത്താനുള്ള ശ്രെമം നവ്യ അവസാനിപ്പിച്ചില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ അന്നേഷണം തുടരുന്നു.
1984 മാർച്ച് 31 ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിൽ ആണ് നവ്യ പിറന്നത്. നവ്യയെ അവിടെ ഏൽപ്പിച്ച് അമ്മ മടങ്ങി. ഇതേ സ്ഥാപനത്തിന്റെ കീഴിലുള്ള വയനാട്ടിലെ അനാഥമന്ദിരത്തിൽ ആണ് 2 വയസുവരെ നവ്യ വളർന്നത്. ഇറ്റാലിയൻ ദമ്പതികളായ സിൽവാന ഡോറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയൻ പൗര ആയി. തനിക്ക് എന്താണ് മാതാപിതാക്കളുടെ നിറം കിട്ടാത്തത് എന്ന് ചോദിച്ചപ്പോൾ 9 വയസ് മാത്രം പ്രായമുള്ളപ്പോൾ അവർ തന്നെയാണ് ദത്തെടുക്കലിന്റെ കഥ പറഞ്ഞത്. നവ്യയുടെ സുഖവിവരങ്ങൾ തിരക്കി വയനാട്ടിലെ അനാഥ മന്ദിരത്തിൽ നിന്നും ഇറ്റലിയിലെ നവ്യയുടെ വീട്ടിൽ സ്ഥിരം കാതുകൾ എത്താറുണ്ടായിരുന്നു. ആ കത്തുകളുടെ പിന്നാലെ നടത്തിയ അന്നെഷണത്തിൽ ആണ് 9 വർഷം മുൻപ് നവ്യയെ വയനാട്ടിൽ എത്തിച്ചത്. പക്ഷെ അമ്മയുടെയും മുത്തശിയുടെയും പേരുകളും ജനനത്തീയതിയും മാത്രമാണ് അന്ന് നവ്യക്ക് ലഭിച്ചത്. അങ്ങനെ നവ്യയെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 19 വയസ് മാത്രമേ പ്രായമുള്ളായിരുന്നു എന്ന് നവ്യ മനസിലാക്കി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അനാഥ മന്ദിരക്കാർക്ക് കഴിയില്ലായിരുന്നു.

സ്നേഹം കൊണ്ട് അന്നുമുതൽ നവ്യ പേരിനൊപ്പം അമ്മയുടെ പേരും കൂടെ ചേർത്തു. ഭർത്താവിനും രണ്ടു പെൺമക്കൾക്കു മൊപ്പം ഇറ്റലിയിലെ ട്രെൻറ്റോ നഗരത്തിൽ താമസിക്കുന്ന നവ്യ തന്റെ ചെറുപ്പം തൊട്ടുള്ള ഫോട്ടോയും കൂടെ ഒര് കുറിപ്പും ചേർത്ത് തയ്യാറാക്കിയ വിഡിയോയും എല്ലാം ഫേസ്ബുക് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഒട്ടേറെ മലയാളികൾ പിന്തുണയായി നവ്യക്ക് ഒപ്പമുണ്ടെന്ന് നവ്യ പറയുന്നു.’അമ്മ ചിലപ്പോൾ കുടുംബവും കുട്ടികളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയായിരിക്കും. ‘അമ്മ അറിയാതെ ഒരുനോക്ക് കണ്ട് ഞാൻ മടങ്ങും. മറിച്ച് ‘അമ്മ മോശം അവസ്ഥയിൽ ആണെങ്കിൽ ഞാൻ അമ്മയെ ഇറ്റലിയിലേക്ക് കൊണ്ടുപോകും. അമ്മയെ സംരക്ഷിക്കും. രണ്ടായാലും [email protected] ഇമെയിൽ വിലാസത്തിലേക്ക് അമ്മയെക്കുച്ച് സന്ദേശം എത്തുന്നതും കാത്ത് ഇരിക്കുകയാണ് നവ്യ

Email: [email protected]

Trending

To Top
Don`t copy text!