‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ൺ’ പുരസ്‌കാരം ബേസിൽ ജോസഫിന്

മലയാളികളുടെ ഇഷ്ടതാരമാണ് യുവ സംവിധായകനും നടനുമായ ബേസിൽ ജോസഫ്.നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സവിധായകനായ ബേസിൽ നടൻ എന്ന നിലയിൽ മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ സംവിധാനം…

മലയാളികളുടെ ഇഷ്ടതാരമാണ് യുവ സംവിധായകനും നടനുമായ ബേസിൽ ജോസഫ്.നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സവിധായകനായ ബേസിൽ നടൻ എന്ന നിലയിൽ മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് രാജ്യത്തിന്റെയാകെ ശ്രദ്ധ നേടാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സൺ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബേസിൽ ജോസഫ്.

നേരത്തെ ഈ അവാർഡ് അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ എന്നിവർ കരസ്ഥമാക്കിയിരുന്നു, ഇതാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ബേസിൽ ജോസഫ് നേടിയിരിക്കുന്നത്. ഡിസംബർ 27നു NATCON ഉദ്ഘാടന വേദിയിൽവെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. ഇന്ത്യൻ സിനിമയിലെ അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ, ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരന്മാർക്കുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരമായാണ് ‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ൺ’ അവാർഡ് നൽകുന്നത്.

അതേ സമയം ജോസഫിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം ജയ ജയ ജയ ജയ ഹേ ആണ്. . ദർശന രാജേന്ദ്രൻ നായികയായി എത്തിയ സിനിമ സംവിധാനം ചെയ്തത് വിപിൻ ദാസ് ആണ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ,സുധീർ പരവൂർ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.