ഒരു നടൻ എങ്ങനെ ആകരുതെന്ന് ഒരാൾ പഠിപ്പിച്ചെന്ന് ജൂഡ് ആന്തണി ജോസഫ്; ആരാണ് ആയാളെന്ന് സോഷ്യൽ മീഡിയ

ജൂഡ് ആന്തണി ജോസഫ് മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ്. നിവിൻ പോളി നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുകക്കിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഡ് സിനിമ സംവിധാനത്തിലേക്ക് എത്തുന്നത്.സംവിധായകന് പുറമെ…

ജൂഡ് ആന്തണി ജോസഫ് മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ്. നിവിൻ പോളി നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുകക്കിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഡ് സിനിമ സംവിധാനത്തിലേക്ക് എത്തുന്നത്.സംവിധായകന് പുറമെ നല്ലൊരു നടനും തിരക്കഥാകൃത്തുമാണ് ജുഡ് .

 

ഇപ്പോഴിതാ ജൂഡ് ഫോസ്ബുക്കിൽ കുറിച്ചൊരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ”ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ” സംവിധായകൻ കുറിച്ചത് ഇങ്ങനെയാണ്. ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ആരാണ് ആ നടൻ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന സിനിമയാണ് ് ജൂഡ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്. 2018ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.വിനീത് ശ്രീനിവാസൻ,കുഞ്ചാക്കോ ബോബൻ,ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ശിവദ,ഗൗതമി നായർ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു