വേണ്ടത്ര തിളങ്ങിയില്ല; കബ്‌സ ഒടിടിയിലേക്ക്

സാൻഡിൽ വുഡിലെ റിയൽ സൂപ്പർ സ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ‘കബ്‌സ’. സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം…

സാൻഡിൽ വുഡിലെ റിയൽ സൂപ്പർ സ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ‘കബ്‌സ’. സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ഈ വരുന്ന ഏപ്രിൽ 14 മുതൽ ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്യും.

ആർ ചന്ദ്രുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകൻ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കബ്‌സ പറയുന്നത്.

മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനറായ കബ്‌സയിൽ ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖറാണ് സിനിമ നിർമ്മിക്കുന്നത് രവി ബസ്രൂറാണ് കസബ് യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. കബ്‌സയുടെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്