കെജിഎഫ് നിർമ്മാതാക്കളുടെ തമിഴ് സിനിമയിൽ നായിക കീർത്തി സുരേഷ് !

കെജിഎഫ് എന്ന ഒറ്റ ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ രാജ്യത്താകെ ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തങ്ങളുടെ സാന്നിധ്യം തമിഴിലുംഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഹോംബാലെ. കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ ഹോംബാലെ ഫിലിംസിന്റെ…

കെജിഎഫ് എന്ന ഒറ്റ ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ രാജ്യത്താകെ ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തങ്ങളുടെ സാന്നിധ്യം തമിഴിലുംഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഹോംബാലെ. കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര് ‘രഘു താത്ത’എന്നാണ്. ‘വിപ്ലവം ആരംഭിക്കുന്നത് വീട്ടിൽ നിന്നും’എന്ന് കുറിച്ചു കൊണ്ടാണ് ഹോംബാലെ ഫിലിംസ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും സുമാൻ കുമാറാണ് നിർവഹിക്കുന്നത്. വിജയ് കിരഗന്ദൂർ ആണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്നത്.

അതേസമയം,പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാറാണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.ഫഹദ് ഫാസിലും അപർണ ബാലമുരളിയും നായികാനായകന്മാരിയി എത്തുന്ന ‘ധൂമം’ എന്ന സിനിമയും ഹോംബാലെ ഫിലിംസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.ഹോംബാലെ ഫിലിംസിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച കാന്താരയാണ്.