Home Film News വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്റ്റോറി’ നാളെ തിയ്യേറ്ററിലേക്ക്!!

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്റ്റോറി’ നാളെ തിയ്യേറ്ററിലേക്ക്!!

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്റ്റോറി’ നാളെ തിയ്യേറ്ററിലെത്തും. റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ ഷേണായിസ് തിയേറ്ററില്‍ നടന്ന പ്രത്യേക പ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു. ബിജെപി നേതാക്കളാണ് ഷോയ്ക്ക് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകന്‍ എന്നിവരൊക്കെ ചിത്രം കാണാനെത്തിയിരുന്നു.

സിനിമ കേരളത്തെ അപമാനിക്കുന്നതല്ല. സിറിയയിലെ തലവെട്ടല്‍ പോലയുള്ള കാര്യങ്ങളൊഴികെ വയലന്‍സ് രംഗങ്ങള്‍ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്ന് സിനിമയില്‍ പറഞ്ഞിട്ടില്ല. സെന്‍സര്‍ ചെയ്ത സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. സിനിമ കണ്ട ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം കേരള സ്റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു .ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

Exit mobile version