ഈ മനുഷ്യനെ എങ്ങനെ പ്രണയിക്കാതിരിക്കും? ഖുശ്ബു ചോദിക്കുന്നു!

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി ഖുശ്ബു.തമിഴ് സിനിയിൽ നായികയായി എത്തിയ ഖുശ്ബു ഇന്നും തെന്നിന്ത്യൻ സിനിമമേഖലയിൽ സജീവമാണ്. സിനിമാ സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന നടിയാണ് ഖുശ്ബു. ഇപ്പോഴിതാ, നടൻ അരവിന്ദ് സ്വാമിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം


തന്‌റെ ഇൻസ്റ്റഗ്രമിൽ ‘ഈ മനുഷ്യനെ എങ്ങനെ പ്രണയിക്കാതിരിക്കും? എന്റെ സ്വപ്ന നായകൻ’ എന്ന ക്യാപ്ഷനൊപ്പമാണ് അരവിന്ദ് സ്വാമിയ്ക്കപ്പമുള്ള ചിത്രങ്ങൾ ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്. നേരത്തെ തമിഴ് സിനിമകളിടെ പ്രധാനപ്രണയനായകൻ എന്ന പേര് അരവിന്ദ് സ്വാമിയ്ക്കായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.

മണി രത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അരവിന്ദ് സ്വാമി. മണിരത്‌നം തന്നെ സംവിധാനം ചെയ്ത റോജയായിരുന്ന അരവിന്ദ് സ്വാമിയുടെ ഭാഗ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്ന രീതിയിൽ താരം ശ്രദ്ധിക്കപ്പെട്ടു. ബാംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവ സൂപ്പർഹിറ്റ് സിനിമകളാണ്. തനി ഒരുവനിലെ വില്ലൻ വേഷത്തിലൂടെയാണ് താരം വീണ്ടും സിനിമയിൽ സജീവമായത്‌.

 

View this post on Instagram

 

A post shared by Kushboo Sundar (@khushsundar)

Previous articleപ്രായം വെറും നമ്പർ മാത്രം;മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർ
Next articleമകൾ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര