മഞ്ഞിൽ നിന്ന് ആക്ഷൻ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, ഷൂട്ടിങ് സമയത്ത് രണ്ടു തവണ പരിക്കേറ്റു, വലിയ ഇടവേള വേണ്ടിവന്നു തിരിച്ചുവരാൻ

എബ്രിഡ് ഷൈന്റെ പുതിയ ചിത്രമാണ്, ചിത്രത്തിന്റെ പേര് പോലെ തന്നെ കുങ്ഫു പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, പ്രേക്ഷകരിൽ ആവേശം പടർത്തുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. ഏറെ കഷ്ടപ്പാടും കഠിന പ്രയത്നവും സഹിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്…

the-kungfu-master

എബ്രിഡ് ഷൈന്റെ പുതിയ ചിത്രമാണ്, ചിത്രത്തിന്റെ പേര് പോലെ തന്നെ കുങ്ഫു പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, പ്രേക്ഷകരിൽ ആവേശം പടർത്തുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. ഏറെ കഷ്ടപ്പാടും കഠിന പ്രയത്നവും സഹിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷൂട്ടിങ് സമയത്ത് താരങ്ങൾ നേരിടേണ്ടി വന്ന കഷ്ടപ്പാടിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഷബൂട്ടിങ് സമയത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് നായിക നിത പിളള. ഇന്ത്യൻ അതിർത്തിയിലെ അവസാനത്തെ ഗ്രാമം എന്ന് അറിയപ്പെടുന്ന മനയിലായിരുന്നു ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചത്.

ഞങ്ങൾ ചെല്ലുമ്പോൾ അവിടെ നല്ല മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. ആക്ഷൻ സീനുകൾക്കിടയിൽ ഷൂസിന്റെ ഉളളിൽ മഞ്ഞ് കയറി. താൻ അത് അത്ര കാര്യാമാക്കിയില്ലായിരുന്നു. പിറ്റേദിവസം രാവിലെയായപ്പോഴേയ്ക്കും വിരലുകൾ അനങ്ങുന്നില്ല. നല്ല വേദനയുമുണ്ട്. ഡോക്ടർ വന്ന് പരിശോധിച്ചതിനു ശേഷം ഫ്രോസ്റ്റ് ബൈറ്റാണെന്ന് പറഞ്ഞു. ഇപ്പോഴും കാൽപാദത്തിന്റെ നീല നിറം മാറിയിട്ടില്ല- നിത പറഞ്ഞു.

The Kung Fu Master Malayalam Movie New Poster
The Kung Fu Master Malayalam Movie New Poster

ഈ സിനിമയിലെ ഓരോ വീഴ്ചകൾ ശരിയ്ക്കുമുളള വീഴ്ചകളാണ്. സാധാരണ സിനിമകളിലെ ആക്‌ഷൻ സീനുകളിൽ ബോഡി കോൺടാക്ട് കുറവാണ്. ഇവിടെ പൂർണമായും ബോഡി കോൺടാക്ട് വേണ്ട സീനുകളാണ് ചെയ്തത്. ഓരോ പഞ്ചും റിയൽ പഞ്ചുകളാണ്. ഓരോ ബ്ലോക്കും റിയൽ ബ്ലോക്കുകളാണ്. അതുകൊണ്ട് നല്ലൊരു ഇടി ചിലപ്പോൾ മൂക്കിനായിരിക്കും കിട്ടുക. ഈ രംഗങ്ങളിലൊക്കെ വലിയ പ്രതിഭകൾക്കൊപ്പമാണ് അഭിനയിച്ചിരിക്കുന്നത്.കൊച്ചിയിൽ നിന പരിശീലനം നേടിയതിനു ശേഷം ഷൂട്ടിങ്ങിനായി ഹിമാലയത്തിൽ എത്തിയപ്പോഴായിരുന്നു പ്രതിസന്ധി നേരിട്ടത്. നമ്മൾ ഉറച്ച പ്രതലത്തിൽ നിന്നായിരുന്നു ആക്ഷൻ പഠിച്ചത്.

the kungfu masterഎന്നാൽ മഞ്ഞിൽ ആക്ഷൻ ചെയ്യുന്നത് കഷ്ടപ്പാടാണ്. സാധാരണഗതിയിൽ മഞ്ഞിൽ നിൽക്കുന്നത് തന്നെ ഏറെ കഷ്ടപ്പാടാണ്. ചിത്രീകരണത്തിനിടെ രണ്ട് തവണ പരിക്കേറ്റിരുന്നു. വലിയ ഇടവേള വേണ്ടിവന്നു തിരിച്ചുവരാൻ നിത പറഞ്ഞു.പൂമരത്തിന്റെ അവസാന ഷെഡ്യൂൾഡിൽ തന്നെ തന്റെ അടുത്ത ആക്ഷൻ ചിത്രത്തെ കുറിച്ച് എബ്രിഡ് സാർ പറഞ്ഞിരുന്നു ചിത്രത്തിനു വേണ്ടി ആദ്യം പഠിച്ചത് കിക് ബോക്സിങ്ങാണ് പിന്നീട് രണ്ട് മാസം തയ്ക്വാൻഡോ ഫഠിച്ചു.

പിന്നീട് ജൂഡോയും കുങ്ഫുവും. ഋതു ഉത്തരേന്ത്യയിൽ സെറ്റിൽ ചെയ്ത ഒരു മലയാളിപ്പെൺകുട്ടിയാണ് താൻ അവതരിപ്പിക്കുന്നത്. അവരുടെ ജീവിതത്തൽ നടക്കുന്ന നിർണ്ണായക സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.