‘അദ്ദേഹത്തിന്റെ കോൺഫിഡൻസിനൊപ്പം ഞങ്ങൾ നിന്നു’ ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു!!

സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റായ ഒരു സംവിധായകനോടൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിൽക്കാനേ കഴിയൂ എന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.ഗോൾഡ് എന്ന സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മറുപടി പറയുന്നതിനിടെയാണ്…

സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റായ ഒരു സംവിധായകനോടൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിൽക്കാനേ കഴിയൂ എന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.ഗോൾഡ് എന്ന സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മറുപടി പറയുന്നതിനിടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘ന്നാലും ൻറെളിയാ’ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ലിസ്റ്റിൻ. അതേ സമയം ഗോൾഡ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതേയുള്ളൂ, അത് കൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ വരുന്നതേയുള്ളൂവെന്നും ഗാൾഡ് ലിസ്റ്റിൻ സ്റ്റീഫൻ കണ്ടോ എന്ന ചോദ്യത്തിന്, ഇല്ലെന്നുമാണ് ലിസ്റ്റിൻ മറുപടി നൽകിയത്.

‘ഒരു അൽഫോൻസ് പുത്രൻ സിനിമയാണ് ഗോൾഡ്. ഇതിനു മുമ്പ് ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകൻ അൽഫോൻസ് പുത്രന്റെ കോൺഫിഡൻസ് കണ്ടിട്ട് ആ വ്യക്തിയോടൊപ്പം നിൽക്കുക എന്നതാണ് ഞങ്ങൾ ചെയ്തത്. അത് ശരിയല്ല, ഇത് ശരിയല്ല എന്ന് നമ്മൾ പറയുമ്പോൾ അത് ആ ആൾക്കു കൂടി അത് തോന്നണം. വലിയ സംവിധായകർക്കൊപ്പം ജോലി ചെയ്യുമ്പോൾ അങ്ങനെയൊരു പ്രശ്‌നമുണ്ട്. പുതുമുഖ സംവിധായകനോ,അല്ലെങ്കിൽ ഒരു സിനിമ പരാജയപ്പെട്ടതോ ആണെങ്കിൽ ഈ സാഹചര്യമായിരിക്കില്ല ഉണ്ടാവുക. വലിയ ഹിറ്റ് ചെയ്ത് നിൽക്കുന്ന സംവിധായകന് വേറൊരു തരത്തിലുള്ള കോൺഫിഡൻസ് ആയിരിക്കും തന്റെ സിനിമയോട് ഉണ്ടാകുക’യെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി